Green Bee Eater | |||
ശാസ്ത്രീയ നാമം | Merops orientalis |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Coraciiformes | ||
കുടുംബം | Meropidae | ||
ജനുസ്സ് | Merops | ||
വർഗ്ഗം | M. orientalis | ||
ഉപവർഗ്ഗം | M. o. orientalis |
കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണപ്പെടുന്ന വർണ ശബളിമയാർന്ന ഒരിനം പക്ഷിയാണ് നാട്ടുവേലിത്തത്ത.
വയലേലകൾ, വാഴത്തോപ്പുകൾ, തുറസായ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികൾ, വേലികൾ, വൈദ്യുതിക്കമ്പികൾ എന്നിവിടങ്ങളിൽ മിക്കവാറും ഇവയെ കണ്ടെത്താൻ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്.
ശരീരഘടന
പരമാവധി 16 മുതൽ18 സെ.മീ. വരെ നീളം വെക്കുന്ന, തത്തയേക്കാളും വലിപ്പം കുറഞ്ഞതും കുരുവിയേക്കാളും അല്പം വലിപ്പം കൂടിയതുമായ ഈ കിളിയുടെ പുറമാകെ നല്ല പച്ചനിറമാണ്. പച്ചനിറത്തിലും പേരിലും മാത്രമാണ് ഇവക്ക് നാട്ടുതത്തകളുമായി സാദൃശ്യമുള്ളത്. പ്രകാശം പതിക്കുമ്പോൾ പച്ച തൂവലുകൾ തിളങ്ങുന്നതായി തോന്നും.
ചുണ്ട് മുതൽ കഴുത്ത് വരെ തലയുടെ മുകളിൽ ചെങ്കല്ലിന്റെ നിറമാണുണ്ടാവുക. തലയിലെ നിറത്തിനു തൊട്ടുതാഴെ കൊക്കിൽ നിന്ന് തുടങ്ങി കണ്ണ് എഴുതിയതുപോലെ കറുത്ത പാടുണ്ടാവും. നീണ്ടുകൂർത്ത കൊക്ക് ഭക്ഷ്യപദാർത്ഥങ്ങൾ കൊത്തിയെടുക്കാൻ പര്യാപ്തമാണ്. മുഖത്തിന്റെ വശത്തുകൂടിയും കൊക്കിന്റെ കീഴ്ഭാഗത്തും മിന്നുന്ന നീലനിറമാണുണ്ടാവുക. വയറുഭാഗത്ത് കഴുത്തിനടിയിൽ ശരീരവും തലയും തമ്മിൽ കറുത്തവരകൊണ്ട് വേർതിരിച്ചിരിക്കും. വാലിലെ തൂവലുകളിൽ ഏറ്റവും മധ്യത്തിൽ രണ്ട് തൂവലുകൾ കമ്പി പോലെ നീണ്ടിരിക്കും. വിടർത്തിയ ചിറകിനടിയിൽ തവിട്ടുനിറം കാണാം. ആൺ പെൺ കിളികൾ തമ്മിൽ പ്രകടമായ വ്യത്യാസം ഇല്ലെന്നുതന്നെ പറയാം. ഈ കിളികൾക്ക് പൊടിമണ്ണിൽ കുളിക്കുന്ന സ്വഭാവം ഉണ്ട്.

ആഹാരരീതി
പ്രാണിപിടിയൻ വിഭാഗത്തിൽ പെടുന്ന ഈ കിളികളുടെ ഭക്ഷണം വിവിധ പ്രാണികളാണ്. ഈച്ചകൾ, തുമ്പികൾ, പച്ചക്കുതിരകൾ,പാറ്റകൾ എന്നിവയെ സാധാരണ ഭക്ഷണമാക്കുന്നത് കാണാം. വായുവിൽ അതിവേഗം പറക്കാനുള്ള കഴിവും ദിശമാറ്റാനുള്ള കഴിവും ഭക്ഷണം സമ്പാദിക്കുന്നതിന് ഇവക്ക് സഹായകരമാകുന്നു.
വ്യോമാഭ്യാസപ്രകടനങ്ങൾ മെയ്‌വഴക്കത്തോടുകൂടി ചെയ്ത് ഇരപിടിക്കുവാൻ ഇവക്കുള്ള കഴിവ് അസാധാരണമാണ്. ഇരിക്കുന്ന സ്ഥലങ്ങളിൽ നിന്നും പറന്നു പൊങ്ങി ഇരയേയും കൊണ്ട് അതിവേഗം തിരിച്ചുവന്നിരിക്കുന്ന സ്വഭാവം കാണാം. കൊക്കിലാക്കുന്ന ഇര വലുതെങ്കിൽ അവയെ ഏതെങ്കിലും വസ്തുക്കളിൽ അടിച്ചുകൊന്നാണ് ഭക്ഷിക്കുക.
നാട്ടുവേലിത്തയുടെ ശബ്ദം

പ്രജനനം
ജനുവരി മുതൽ മെയ് വരെയാണ് പൊതുവേ പ്രത്യുത്പാദന കാലം. വരമ്പുകളിലും തിട്ടകളിലും മൺഭിത്തികളിലും തുരക്കുന്ന നീണ്ട മാളങ്ങളിലാണിവ മുട്ടയിടുന്നത്. ആൺപക്ഷിയും പെൺപക്ഷിയും ഒന്നിച്ചാണ് കൂടുണ്ടാക്കുന്നത്. അഞ്ചടി വെളുത്ത മൂന്നു മുതൽ അഞ്ചുവരെ ഗോളാകൃതിയുള്ള മുട്ടകളാണുണ്ടാവുക. ഇക്കാലങ്ങളിൽ പാമ്പും അതുപോലുള്ള മറ്റുജീവികളും ഇവയെ ആക്രമിക്കാറുണ്ട്.
അല്പം മുതിർന്ന കുഞ്ഞുങ്ങൾ പറക്കാനുള്ള പഠനം തുടങ്ങുന്നു. കുഞ്ഞുങ്ങൾക്ക് നീണ്ട കമ്പിത്തൂവൽ ഉണ്ടാകാറില്ല. അടയിരിക്കുന്ന പക്ഷികൾക്കും ഈ കമ്പിത്തൂവൽ ഉണ്ടാകില്ലെന്നു പറയപ്പെടുന്നു. മൂന്ന് നാല് ആഴ്ചകൾ കൊണ്ട് പറക്കാൻ പ്രാപ്തരാകുന്ന കുഞ്ഞുങ്ങൾ സ്വയം പിരിഞ്ഞുപോകുന്നു.
വെളിമ്പ്രദേശങ്ങൾ മനുഷ്യർ കൈയ്യേറി കെട്ടിടങ്ങൾ വെയ്ക്കുന്നതോടെ ഇവയ്ക്ക് സ്ഥാനം നഷ്ടപ്പെടുന്നു. മുട്ടയായിരിക്കുമ്പോൾ തൊട്ട് പറക്കമുറ്റുന്നതുവരെയുള്ള സമയവും ഇവയിൽ ഭൂരിഭാഗവും അതിജീവിക്കാറില്ല. പറക്കമുറ്റിയാൽ പിന്നെ അത്ര ഭീഷണിയില്ലെന്നു പറയാം.

ആവാസമേഖല
വിശാലമായ വെളിമ്പ്രദേശങ്ങളിലും കുറ്റിക്കാട് പ്രദേശങ്ങളിലും ഇവയെ ഒരു പോലെ കാണാം. വരണ്ട പ്രദേശങ്ങളിലും ജലസമൃദ്ധമായ പ്രദേശങ്ങളിലും ഒരു പോലെ ഇവ വിഹരിക്കുന്നു.
വെളിമ്പ്രദേശങ്ങളാണ് താത്പര്യം എങ്കിലും 6000 അടി ഉയരത്തിലുള്ള ഹിമാലയൻ പ്രദേശങ്ങളിൽ വരെയും ഇവയെ കണ്ടിട്ടുണ്ട്. മഴക്കാലത്ത് ഇവ മഴ കുറഞ്ഞ പ്രദേശത്തേക്കും തണുപ്പ് കാലത്ത് ചൂടുള്ള പ്രദേശങ്ങളിലേക്കും നീങ്ങുന്നതായി കണ്ടിട്ടുണ്ട്.

ഇന്ത്യയിലെമ്പാടും നാട്ടുവേലിത്തത്തകളെ കാണാം. അടുത്ത ബന്ധുക്കൾ ലോകമെങ്ങുമുണ്ട്. ആഫ്രിക്ക മുതൽ കിഴക്കൻ ഏഷ്യ വരെ ഇവയുടെ വിവിധ ഉപവിഭാഗങ്ങളെ കാണാം. M. o. orientalis എന്ന ഉപവിഭാഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.
No comments:
Post a Comment