Indian Golden Oriole | |||
ശാസ്ത്രീയ നാമം | Oriolus kundoo |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Oriolidae | ||
ജനുസ്സ് | Oriolus | ||
വർഗ്ഗം | O. kundoo |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും മദ്ധ്യേഷ്യയിലും കണ്ടുവരുന്ന ഒറിയോൾ വർഗ്ഗത്തിൽ പെടുന്ന ഒരിനം ഒരിനം പക്ഷിയാണ് മഞ്ഞക്കിളി.
ഈ പക്ഷികളെ മുമ്പ് യൂറേഷ്യൻ മഞ്ഞക്കിളിയുടെ ഉപജാതിയായിട്ടായിരുന്നു കണക്കാക്കിയിരുന്നതെങ്കിലും, ഇന്ന് രൂപത്തിന്റെയും നിറത്തിന്റെയും ശബ്ദത്തിന്റെയും വ്യത്യാസത്തിന്റെ വെളിച്ചത്തിൽ പ്രത്യേക വിഭാഗം ആയി കണക്കാക്കുന്നു. മഞ്ഞക്കിളികൾ ഭാഗികമായി ദേശാടകരാണ്.
ശരീരഘടന
ആൺപക്ഷികളുടെ മുകൾഭാഗത്തിനും അടിഭാഗത്തിനും തിളക്കമാർന്ന മഞ്ഞനിറമാണ്. ഇവയുടെ ചിറകുകൾക്കും വാലിന്റെ മധ്യഭാഗത്തിനും കറുപ്പുനിറമാണ്.
മഞ്ഞക്കിളി - ആൺ പക്ഷി
കൊക്ക് പിങ്ക്നിറത്തിലാണ്. കണ്ണുകൾ ചുവന്നിരിക്കും.കൊക്കിൽ നിന്നും തുടങ്ങി കറുത്ത കൺപട്ട കണ്ണിന്റെ പിറകിലേക്ക് നീണ്ടിരിക്കും.ചിറകുകൾ കറുപ്പ് നിറമാണ്. തൂവലുകളുടെ അഗ്രത്തിൽ മഞ്ഞ നിറം കാണാം.
പെൺപക്ഷികളുടെ നിറം മഞ്ഞ കലർന്ന പച്ചയാണ്. ചിറകുകൾക്ക് കാപ്പിനിറം കലർന്ന പച്ചയാണ്. അടിഭാഗം വെള്ളനിറത്തിൽ കറുത്തവരകൾ നിറഞ്ഞതാണ്.
മഞ്ഞക്കിളി - പെൺ പക്ഷി
പെണ്ണിനും കണ്ണ് ചുവന്നതും കൊക്ക് പിങ്ക്നിറം കലർന്നിട്ടുമാണ്. കണ്ണിനുകുറുകെ ഒരു കറുത്തപാടും കാണാം. എന്നാൽ ഇത് ആൺ കിളിയുടെ അത്ര തെളിഞ്ഞതല്ല . കുഞ്ഞുങ്ങൾക്കു പൊതുവെ പെൺപക്ഷികളോടാണു സാദൃശ്യം.
ആഹാരരീതി
മഞ്ഞക്കിളികൾ പൊതുവേ പഴങ്ങൾ, പൂന്തേൻ, ഷഡ്പദങ്ങൾ എന്നിവയാണ് ഭക്ഷണമാക്കുന്നത്.
അധിനിവേശ സസ്യമായ കൊങ്ങിണി (അരിപ്പൂ) (Lantana camara) അടക്കമുള്ള വിത്തുവഴി പ്രത്യുത്പാദനം ചെയ്യുന്ന സസ്യങ്ങളുടെ വിതരണവും ഇവ നടത്തുന്നു.
കോവയ്ക്ക ഭക്ഷണമാക്കുന്ന പെൺ മഞ്ഞക്കിളി
അധിനിവേശ സസ്യമായ കൊങ്ങിണി (അരിപ്പൂ) (Lantana camara) അടക്കമുള്ള വിത്തുവഴി പ്രത്യുത്പാദനം ചെയ്യുന്ന സസ്യങ്ങളുടെ വിതരണവും ഇവ നടത്തുന്നു.
മഞ്ഞക്കിളിയുടെ ശബ്ദം
പറക്കൽ കണ്ടാൽ വീഴാൻപോകുന്നതാണെന്ന് തോന്നുമെങ്കിലും ശക്തമാണ്. ജലത്തിലേക്ക് പറന്നിറങ്ങി കുളിക്കുന്നത് കണ്ടുവരുന്നു.
പ്രജനനം
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് പ്രത്യുത്പാദനകാലഘട്ടം. കൂട്, ഒരു കൊമ്പിന്റെ അറ്റത്തുള്ള കവരത്തിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയൊരു കോപ്പ പോലെയുണ്ടാവും. മിക്കപ്പോഴും ആനറാഞ്ചി പക്ഷിയുടെ കൂടുകളുടെ സമീപത്തായിട്ടായിരിക്കും കൂടുകൾ സ്ഥാപിക്കുക. ചുവന്നതോ, തവിട്ടോ, കറുപ്പോ പുള്ളികളുള്ള രണ്ടോ മൂന്നോ വെളുത്ത മുട്ടകളാവും സാധാരണ ഉണ്ടാവുക. കൂടുണ്ടാക്കുന്നതും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും പ്രാപ്പിടിയനിൽ നിന്നും കാക്കകളിൽ നിന്നുമൊക്കെ കൂട് പ്രതിരോധിക്കുന്നതും മാതാപിതാക്കൾ ഒന്നിച്ചാണ്.
ആവാസമേഖല
മഞ്ഞക്കിളികൾ മിക്കവാറും, തുറസ്സായ ഇലപൊഴിയും വനങ്ങൾ, അർദ്ധ നിത്യഹരിതവനങ്ങൾ, മരപ്രദേശങ്ങൾ, വനാതിർത്തികൾ, കണ്ടൽക്കാടുകൾ, അവിടവിടെ മരങ്ങളുള്ള തുറസ്സായ പ്രദേശങ്ങൾ, ഉദ്യാനങ്ങൾ, തോട്ടങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ വസിക്കുന്നു.
വടക്ക് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ തുടങ്ങി അഫ്ഗാനിസ്ഥാൻ ബലൂചിസ്ഥാൻ വഴി നേപ്പാൾ വരെയുള്ള ഹിമാലയപ്രദേശങ്ങളിലും ഇന്ത്യയിലും ഇവയെ കാണാം. ഉത്തരേന്ത്യൻ വാസികൾ മിക്കവാറും സ്ഥിരവാസികളാണ്. ദക്ഷിണേന്ത്യയിൽ കണ്ടെത്താനാവുന്നവ മിക്കവാറും ഉത്തരദിക്കുകളിൽ നിന്നും ശീതകാലത്ത് ദേശാടകരായി എത്തുന്നവയാണെങ്കിലും അപൂർവ്വം സ്ഥിരവാസികളുമുണ്ട് എന്ന് കരുതപ്പെടുന്നു. ശ്രീലങ്കയിലും തണുപ്പുകാലത്ത് ചിലവയെത്താറുണ്ട്.
No comments:
Post a Comment