Red Whiskered Bulbul | |||
ശാസ്ത്രീയ നാമം | Pycnonotus jocosus |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Pycnonotidae | ||
ജനുസ്സ് | Pycnonotus | ||
വർഗ്ഗം | P. jocosus | ||
ഉപവർഗ്ഗം | P. j. fuscicaudatus |
ബുൾബുളുകളുടെ വർഗ്ഗത്തിൽപെടുന്ന പക്ഷിയാണ് ഇരട്ടത്തലച്ചി. കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ബുൾബുൾ ഇനത്തിൽപെട്ട പക്ഷി ഇരട്ടത്തലച്ചി ആണ്. കൂട്ടമായും ഇണകളായും ഇവ നാട്ടിൻ പുറങ്ങളിലെ മരിച്ചില്ലകളെ ശബ്ദമുഖരിതമാക്കാറുണ്ട്.
ശരീരഘടന
6-7 ഇഞ്ചുവരെ വലിപ്പം വയ്ക്കുന്ന പക്ഷികളാണ് ഇരട്ടത്തലച്ചി. ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം ആയി കാണപ്പെടുന്നു. ശരീരത്തിന്റെ അടിഭാഗം വെള്ള നിറത്തിലാണ്. തലയിൽ കറുത്ത ഒരു ശിഖ മുകളിലേക്ക് ഉയർന്ന് നിൽക്കും. കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും കാണപ്പെടുന്നു.
സ്വഭാവം
ഇരട്ടത്തലച്ചിയുടെ ശബ്ദം.
പ്രജനനം
കുഞ്ഞുങ്ങൾക്ക് പതിനാലു ദിവസം പ്രായമായാൽ തള്ളപ്പക്ഷികൾ കൂട്ടിലേക്ക് തീറ്റയുമായി പോകുന്നതു നിർത്തും. പിന്നീട് തീറ്റയുമായി വന്ന് കൂടിനടുത്തുള്ള മരച്ചില്ലയിൽ ഇരുന്ന് ശബ്ദമുണ്ടാക്കി കുഞ്ഞുങ്ങളെ വിളിക്കാറാണ് ചെയ്യുക. ഈ വിളികേട്ട് കുഞ്ഞുങ്ങൾ ഇറങ്ങിവന്നിലെങ്കിൽ അവ കൂടുതൽ കൂടിനടുത്തേക്കു ചെന്ന് ശബ്ദമുണ്ടാക്കും അപ്പോൾ കുഞ്ഞുങ്ങൾ ഇറങ്ങിവന്നാലും തീറ്റ കൊടുക്കാതെ കുറച്ചു കൂടെ അകലെയുള്ള മരച്ചില്ലയിലേക്ക് പറന്നു പോകും. രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ അടുത്ത ചില്ലയിലേക്കു മാറിയിരുന്നു കഴിഞ്ഞാൽ പിന്നീട് തെങ്ങുപോലെ കൂടുതൽ ഉയരമുള്ള മാറിയിരിക്കാൻ തുടങ്ങും. ഇങ്ങനെ അഞ്ചോ ആറോ പ്രാവശ്യം മാറിയിരുന്നതിനു ശേഷം മാത്രമേ കുഞ്ഞുങ്ങൾക്കു തീറ്റ കൊടുക്കു. ഇത് കുഞ്ഞുങ്ങൾക്കുള്ള പറക്കൽ പരിശീലനം കൂടിയാണ്. തീറ്റ കൊടുത്തു കഴിഞ്ഞ് തള്ള പക്ഷികൾ കുഞ്ഞുങ്ങളുമായി ആകാശത്തേക്കു പറന്നു പോകും.
ആവാസവ്യവസ്ഥ
ഇന്ത്യയിൽ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളും തെക്ക് കിഴക്കൻ തീരവും ഒഴികെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഈ പക്ഷികൾ കാണപ്പെടുന്നു. ചൈനയുടെ തെക്കു ഭാഗങ്ങളിലും ബംഗ്ലാദേശ്, മ്യാൻമർ , ഇന്തോചൈന, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്. ഇരട്ടത്തലച്ചികളിൽ ആകെ 9 ഉപവിഭാഗങ്ങളെ തിരിച്ചറിഞ്ഞതിൽ P. j. fuscicaudatus എന്ന ഉപവിഭാഗം ആണ് കേരളത്തിൽ കാണപ്പെടുന്നത്.
No comments:
Post a Comment