Brown Breasted Flycatcher | |||
ശാസ്ത്രീയ നാമം | Muscicapa muttui |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Muscicapidae | ||
ജനുസ്സ് | Muscicapa | ||
വർഗ്ഗം | M. muttui |
കേരളത്തിൽ മഴക്കാലത്തിന് ശേഷം ദേശാടനത്തിനെത്തുന്ന പാറ്റപിടിയൻ വിഭാഗത്തിൽ പെട്ട ഒരു ചെറുകിളിയാണ് മുത്തുപ്പിള്ള.
ഇംഗ്ലീഷിൽ Layard's Flycatcher എന്നും പേരുണ്ട്. ആദ്യമായി സ്പെസിമെൻ കൊണ്ടുവന്ന മുത്തു എന്ന വ്യക്തിയുടെ പേരിനോട് ചേർന്നാണ് എഡ്ഗാർ ലെപോൾഡ് ലയാഡ് എന്ന പക്ഷി നിരീക്ഷകൻ ഈ പക്ഷിക്ക് പേരിട്ടത്.
ശരീരഘടന
13 - 14 സെ.മീ നീളവും 10 - 14 ഗ്രാം തൂക്കവും വരുന്ന ചെറുപക്ഷികളാണ് മുത്തുപ്പിള്ള. കവിളും കഴുത്തും വെളുത്ത നിറമാണ്. കണ്ണുകൾ താരതമ്യേന വലുതാണ്. വലിയ ഉരുണ്ട കണ്ണുകൾക്ക് ചുറ്റുമായി വെളുത്ത വലയം കാണാം. നെഞ്ചിന് ഇളം തവിട്ടു നിറമാണ്. മുകൾവശം കുറച്ച് കൂടി ഇരുണ്ട തവിട്ടു നിറമാണ്. വാലിന്റെ താഴ്ഭാഗത്ത് ഇരുണ്ട തവിട്ട് നിറമാണ്. ഇത് പോലെ തന്നെ ചിറകിലെ തൂവലുകൾക്ക് ഇരുണ്ട നിറമാണ്. ചിറകിന്റെ അറ്റങ്ങളിൽ ചെമ്പിച്ച നിറവും.
ശരീരത്തിന്റെ മദ്ധ്യം തൊട്ട് ഗുദം വരെ മങ്ങിയ വെള്ള നിറമാണ്. കാലുകളും താഴത്തെ കൊക്കും ഇളം നിറമാണ്. കൊക്കിന്റെ മുകൾ ഭാഗം ഇരുണ്ടിരിക്കും. തൊണ്ടയുടെ ഭാഗത്തായി വെള്ളനിറവും മാറിടഭാഗത്തായി മങ്ങിയ ബ്രൗൺ നിറത്തോടുകൂടിയ ഒരു പട്ടയും മുത്തുപ്പിള്ളയ്ക്കുണ്ട്. ആൺകിളിയും പെൺകിളിയും തമ്മിൽ കാഴ്ചയിൽ വ്യത്യാസമില്ല.
ശരീരത്തിന്റെ മദ്ധ്യം തൊട്ട് ഗുദം വരെ മങ്ങിയ വെള്ള നിറമാണ്. കാലുകളും താഴത്തെ കൊക്കും ഇളം നിറമാണ്. കൊക്കിന്റെ മുകൾ ഭാഗം ഇരുണ്ടിരിക്കും. തൊണ്ടയുടെ ഭാഗത്തായി വെള്ളനിറവും മാറിടഭാഗത്തായി മങ്ങിയ ബ്രൗൺ നിറത്തോടുകൂടിയ ഒരു പട്ടയും മുത്തുപ്പിള്ളയ്ക്കുണ്ട്. ആൺകിളിയും പെൺകിളിയും തമ്മിൽ കാഴ്ചയിൽ വ്യത്യാസമില്ല.
ആകൃതിയിലും വലുപ്പത്തിലും ഒരുപോലെതോന്നിപ്പിക്കുന്ന മൂന്നു ജാതി പാറ്റപ്പിടിയന്മാർ കേരളത്തിൽ ദേശാടകരായുണ്ട്. ഇതിൽ തവിട്ടുപാറ്റപ്പിടിയൻ (Asian Brown Flycatcher) കഴിഞ്ഞാൽ കൂടുതൽ കാണാറുള്ളത് ഈ പക്ഷിയെയാണ്. ചെമ്പുവാലൻ പാറ്റപ്പിടിയ (Rusty Tailed Flycatcher) നാണ് മൂന്നാമൻ. കാലിന്റെ നിറം വാലിലെ തൂവലുകളിലുള്ള നിറവ്യത്യാസം എന്നിവയാണ് ഇവയെ വേർതിരിച്ചറിയാനുള്ള അടയാളങ്ങൾ. മുത്തുപ്പിള്ളയുടെ കാലുകൾക്ക് ഇളം ചുവപ്പ് പോലുള്ള നിറമായിരിക്കും. എന്നാൽ തവിട്ടുപാറ്റപ്പിടിയന്റെ കാലുകൾ കറുപ്പ് / ചാര നിറത്തോടുകൂടിയതായിരിക്കും. ഇതുതന്നെയാണ് കാഴ്ചയിൽ ഒരു പോലെയുള്ള ഇവയെ വേർതിരിച്ചറിയാനുള്ള ഒരടയാളം. കൊക്ക്‚ തവിട്ടുപ്പാറ്റപ്പിടിയന്റെതിനേക്കാൾ വലുതും കീഴ്ഭാഗം മങ്ങിയ നിറത്തോടുകൂടിയതുമാണ്.
മുത്തുപ്പിള്ളയുടെ ശബ്ദം
ആഹാരരീതി
ചെറുപ്രാണികളെയും പാറ്റകളെയുമാണ് ഇവ കൂടുതലായും ഇരയാക്കുന്നത്. മിക്കവാറും ഒറ്റ തിരിഞ്ഞാണ് ഇരപിടുത്തം. മരക്കൊമ്പുകളിൽ ഇരുന്ന് ചുറ്റുപാടും നിരീക്ഷിക്കുന്ന ഈ പക്ഷി ചെറുപ്രാണികളെ പറന്ന് ചെന്ന് കൊക്കിൽ പിടിച്ച് തിരിച്ച് ഇരുന്ന കൊമ്പിലേക്ക് തന്നെ വന്നിരിക്കുന്നതാണ് പതിവ്.
പ്രജനനം
ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇവയുടെ പ്രജനന കാലം. ഈ കാലം ആകുമ്പൊഴേക്ക് ഈ പക്ഷികൾ പ്രജനനത്തിനായി വടക്കുകിഴക്കൻ ഇന്ത്യ, വടക്കൻ മ്യാൻമാർ, വടക്കൻ തായ്ലൻഡ്, തെക്കൻ ചൈന തുടങ്ങിയ പ്രദേശങ്ങളിലേക്ക് തിരിച്ചു പോകുന്നു.
ഇടതൂർന്ന ഇലകളുള്ള ചെടികളിൽ കപ്പ് ആകൃതിയിൽ ഉള്ള കൂടാണ് ഇവ നിർമിക്കുന്നത്. പായൽ പോലുള്ള നാരുകൾ ഉപയോഗിച്ചാണ് കൂട് നിർമാണം.
2.9 വർഷം വരെ ആണ് ശരാശരി ആയുർദൈർഘ്യം.
ആവാസമേഖല
തെക്കുകിഴക്കൻ ഏഷ്യയിൽ നിത്യഹരിത വനപ്രദേശങ്ങളിലും അനുബന്ധമേഖലകളിലും ആണ് ഈ പക്ഷിയെ കാണുന്നത്. താഴെ 150 മീറ്റർ മുതൽ 1700 വരെ മീറ്റർ ഉയരത്തിൽ വരെ പരമാവധി ഇവ കാണപ്പെടുന്നു.
വടക്കു കിഴക്കൻ ഇന്ത്യ, മദ്ധ്യ- തെക്കൻ ചൈന, വടക്കൻ മ്യാൻമാർ, വടക്കൻ തായ്ലൻഡ്, വടക്കൻ വിയറ്റ്നാം എന്നിവിടങ്ങളിലെ വാസിയാണ് മുത്തുപ്പിള്ള.
തെക്കേഇന്ത്യയിൽ പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഗോവ മുതൽ തെക്കോട്ട് കർണാടകത്തിലും കേരളത്തിലും, ശ്രീലങ്കയിലും ഇവ ദേശാടനം നടത്തുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങളിലെ ചോലകളിലും ചെറുകാടുകളിലും ഒക്ടോബർ മാസത്തോടെ കണ്ടുവരാറുള്ള ദേശാടകനാണ് മുത്തുപ്പിള്ള. ഇവ ഏപ്രിൽവരെ നമ്മുടെ നാട്ടിൽ തങ്ങാറുണ്ട്.
No comments:
Post a Comment