Black Naped Monarch | |||
ശാസ്ത്രീയ നാമം | Hypothymis azurea |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Monarchidae | ||
ജനുസ്സ് | Hypothymis | ||
വർഗ്ഗം | H. azurea | ||
ഉപ വർഗ്ഗം | H. azurea styani |
കേരളത്തിലെ കാടുകളിലും ധാരാളം മരങ്ങളുള്ള ഗ്രാമപ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു പാറ്റപിടിയൻ പക്ഷിയാണ് വെൺനീലി. Black-naped Blue Flycatcher, Black-naped Blue Warbler എന്നിങ്ങനെയും ഇംഗ്ലീഷിൽ ഇവയെ വിളിക്കാറുണ്ട്.
സദാ ചിലച്ചുകൊണ്ടും ചാഞ്ചാടിക്കൊണ്ടും ഇടക്കിടെ അല്പം പറന്ന് പ്രാണികളെ പിടിച്ചും ഇണയോടൊപ്പവും ചിലപ്പോൾ ഒറ്റയ്ക്കും മറ്റു കിളികളുടെ കൂട്ടത്തോടൊപ്പവും മരക്കൂട്ടങ്ങൾക്കിടയിൽ ഈ കിളിയെ കാണാം.
ശരീരഘടന
കൊക്ക് മുതൽ വാൽ വരെ 16 മുതൽ 17 സെമീ നീളത്തിൽ വളരുന്ന ഒരു പക്ഷിയാണ് വെൺനീലി. 8 മുതൽ 17 ഗ്രാം വരെ ഭാരം കാണും. തലയ്ക്ക് നീല നിറം. കൊക്കിനോട് ചേർന്ന് മുഖത്ത് ഒരു കറുത്ത അടയാളം കാണാം. അവിടെ നേരിയ കറുത്ത രോമങ്ങൾ ഉയർന്നു നിൽക്കുന്നത് കാണാം. കൊക്കും നീല നിറമാണ്. അറ്റം ചെറുതായി വളഞ്ഞ് കറുത്ത നിറത്തിലാണ്. ഉറക്കെ ചിലക്കുമ്പോൾ വായ്ക്കുള്ളിൽ മഞ്ഞ കലർന്ന പച്ച നിറം കാണാം. ചെറിയ കാലുകൾ നീല കലർന്ന ചാരനിറം ആണ്. ചിറകിൻറെ അരികുകളിൽ തവിട്ടുനിറത്തിൽ ഉള്ള തൂവലുകളാണ്. കണ്ണ് ഇരുണ്ട നിറമാണ്.
ആൺകിളി
ആൺകിളിക്ക് ഇളം നീലനിറമാണ്. വയറിൻറെ ഭാഗത്തും ഗുദഭാഗത്തും വെള്ള നിറമാണ്. മറ്റ് പല പക്ഷികളിൽ ഉള്ളത് പോലെ കാണാൻ ഭംഗി ആൺപക്ഷിയെ ആണ്. തലക്ക് പുറകിൽ കുടുമ പോലെ കറുത്ത അടയാളവും കഴുത്തിൽ ഒരു മാല പോലെ വീതി കുറഞ്ഞ കറുത്ത അടയാളവുമുണ്ട്.
പെൺകിളി
പെൺപക്ഷികൾക്ക് തലക്ക് മാത്രമേ നീല നിറം കാണൂ. കഴുത്തിൽ നിന്ന് താഴോട്ട് ചാരനിറവും വയറിലും ഗുദത്തിലും ആൺകിളിയെ പോലെ വെളുത്ത നിറവും ആണ്. ചിറകും പുറകുവശവും ചാര നിറം കലർന്ന തവിട്ടു നിറമാണ്. പെൺപക്ഷിക്ക് കൊക്കിനോട് ചേർന്ന് മുഖത്ത് കാണുന്ന അടയാളം ഒഴികെ ആൺപക്ഷിയിൽ കാണുന്ന കറുപ്പ് അടയാളങ്ങൾ കാണില്ല.
കുഞ്ഞുങ്ങൾക്ക് പെൺപക്ഷിയുടെ നിറമായിരിക്കുമെങ്കിലും കണ്ണ് ചാരനിറം ആയിരിക്കും.
വിവിധ ഉപവിഭാഗങ്ങൾ തമ്മിൽ നിറത്തിൻറെ കാര്യത്തിലും കറുപ്പ് അടയാളങ്ങളുടെ കാര്യത്തിലും വ്യത്യാസങ്ങൾ കാണാറുണ്ട്.
കുഞ്ഞുങ്ങൾക്ക് പെൺപക്ഷിയുടെ നിറമായിരിക്കുമെങ്കിലും കണ്ണ് ചാരനിറം ആയിരിക്കും.
വിവിധ ഉപവിഭാഗങ്ങൾ തമ്മിൽ നിറത്തിൻറെ കാര്യത്തിലും കറുപ്പ് അടയാളങ്ങളുടെ കാര്യത്തിലും വ്യത്യാസങ്ങൾ കാണാറുണ്ട്.
ആഹാരരീതി
വെൺനീലി ഒരു പ്രാണിപിടിയൻ പക്ഷിയാണ്. പ്രാണികളും ചെറുശലഭങ്ങളും പുൽച്ചാടികളും ചെറുവണ്ടുകളും ചെറു ചിലന്തികളും ആണ് വെൺനീലിയുടെ ഭക്ഷണം. ഇവ വിശ്രമിക്കുന്ന വൃക്ഷങ്ങളിലെ കൊമ്പിൽ നിന്ന് ഇവ ഇടക്കിടെ പറന്ന് പ്രാണികളെ പിടിച്ച് ഭക്ഷിക്കുന്നു. മരച്ചില്ലകൾക്കിടയിലും കുറ്റികാടുകൾക്കിടയിലും പറന്ന് ഇലകൾക്കിടയിലെ പ്രാണികളെ ഇളക്കിവിട്ട് അവയെ പറന്ന് പിടിക്കും. വലിയ ഇരയാണെങ്കിൽ വിരലിൽ ഇറുക്കി പിടിച്ച് കഷ്ണമാക്കി കൊത്തി വിഴുങ്ങും.
അപൂർവമായി മാത്രമേ തറയിൽ ഇറങ്ങി ഇര പിടിക്കാറുള്ളൂ. ഇര തേടി ഒറ്റയ്ക്കോ ഇണയോടൊപ്പമോ കൂട്ടത്തിനൊപ്പമോ മറ്റു കിളികളുടെ കൂട്ടത്തിനൊപ്പമോ ഒക്കെ ഇവയെ കാണാം.
അപൂർവമായി മാത്രമേ തറയിൽ ഇറങ്ങി ഇര പിടിക്കാറുള്ളൂ. ഇര തേടി ഒറ്റയ്ക്കോ ഇണയോടൊപ്പമോ കൂട്ടത്തിനൊപ്പമോ മറ്റു കിളികളുടെ കൂട്ടത്തിനൊപ്പമോ ഒക്കെ ഇവയെ കാണാം.
സ്വഭാവം
സ്ഥിരം സജീവമായി കാണപ്പെടുന്ന വെൺനീലി പക്ഷികൾ മിക്കവാറും കാണപ്പെടുന്നത് ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് പറന്ന് നീങ്ങുന്നതായാണ്.
ഒരു സ്ഥലത്ത് ഇരിക്കുമ്പോൾ ചിറകുകൾ താഴ്ത്തിപ്പിടിച്ച് വാൽ വിശറി പോലെ പരത്തി ബഹളം ഉണ്ടാക്കുന്നത് കാണാം.
നാകമോഹൻ എന്ന പക്ഷിയുടെ ശബ്ദവുമായി വെൺനീലിയുടെ ശബ്ദത്തിന് ചിലപ്പോൾ സാമ്യത തോന്നാറുണ്ട്.
നാകമോഹൻ എന്ന പക്ഷിയുടെ ശബ്ദവുമായി വെൺനീലിയുടെ ശബ്ദത്തിന് ചിലപ്പോൾ സാമ്യത തോന്നാറുണ്ട്.
വെൺനീലിയുടെ ശബ്ദം
പ്രജനനം
കേരളത്തിൽ പ്രജനന കാലം മാർച്ച് മുതൽ ആഗസ്ത് വരെയാണ്. വിവിധ രാജ്യങ്ങളിൽ പ്രജനനകാലത്തിന് ചെറിയ വ്യത്യാസം ഉണ്ട്. പ്രധാനമായും പിടയാണ് കൂടൊരുക്കുന്നത്.
ആൺകിളി അതിനുള്ള വസ്തുക്കൾ എത്തിക്കാൻ സഹായിക്കും. മിക്കവാറും 2 - 3 മീറ്റർ വരെ ഉള്ള ഉയരത്തിൽ ചെടിയുടെ കവരങ്ങളിൽ കുമ്പിൾ പോലെയുള്ള കൂടാണ് ഉണ്ടാക്കുന്നത്. മരത്തൊലി, പുൽത്തണ്ടുകൾ, പായൽ, ചിലന്തിവല, നാരുകൾ തുടങ്ങിയ വസ്തുക്കൾ കൊണ്ടാണ് കൂട് നിർമിക്കുന്നത്. ചിലന്തിയുടെ മുട്ടപ്പൊതികൾ കൊണ്ട് കൂടിൻറെ പുറം ഭാഗം ഉറപ്പിക്കും.
ഒരു തവണ 2-4 മുട്ടകളിടും. പൂവനും പിടയും മാറി മാറി അടയിരിക്കും. മുട്ടകൾ 12-14 ദിവസംകൊണ്ട് വിരിയും. കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്നതും പൂവനും പിടയും ഒന്നിച്ചാണ്. 10 ദിവസം കൊണ്ട് പറക്കമുറ്റുമെങ്കിലും 40 മുതൽ 60 ദിവസം വരെ കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം കഴിയും.
വെൺനീലി പക്ഷിയുടെ ശരാശരി ആയുർദൈർഘ്യം 7.5 വർഷം ആണ്.
വെൺനീലി ഇണപക്ഷികളുടെ കൂട് നിർമാണം
വെൺനീലി കൂട് നിർമാണത്തിൻറെ വിവിധ ഘട്ടങ്ങളിൽ...
ഒരു തവണ 2-4 മുട്ടകളിടും. പൂവനും പിടയും മാറി മാറി അടയിരിക്കും. മുട്ടകൾ 12-14 ദിവസംകൊണ്ട് വിരിയും. കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്നതും പൂവനും പിടയും ഒന്നിച്ചാണ്. 10 ദിവസം കൊണ്ട് പറക്കമുറ്റുമെങ്കിലും 40 മുതൽ 60 ദിവസം വരെ കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം കഴിയും.
വെൺനീലി പക്ഷിയുടെ ശരാശരി ആയുർദൈർഘ്യം 7.5 വർഷം ആണ്.
ആവാസമേഖല
ഉൾക്കാടുകളിലും ഇടതൂർന്ന് മരങ്ങൾ വളരുന്ന പ്രദേശങ്ങളിലുമാണ് വെൺനീലി പക്ഷിയെ സാധാരണ കാണുന്നത്. മുളങ്കാടുകൾ ഇവയ്ക്ക് പ്രിയപ്പെട്ടതാണ്. വരണ്ട പ്രദേശങ്ങളിൽ അരുവികൾക്ക് സമീപം ജീവിക്കാൻ ആണിവയ്ക്കിഷ്ടം. സമുദ്രനിരപ്പിൽ നിന്ന് പരമാവധി 1100 മീറ്റർ വരെ ഉയരത്തിൽ വെൺനീലിയെ കാണാം.
വടക്ക്, വടക്ക് പടിഞ്ഞാറൻ ഇന്ത്യ ഒഴിച്ചുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ളാദേശ്, മ്യാൻമാർ, തെക്കൻ ചൈന, തായ്‌ലൻഡ്, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെയ്, ഇന്തോനേഷ്യ, ഫീലിപ്പീൻസ്, തായ്‌വാൻ വരെ ഈ പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു.
പ്രാദേശികമായ സഞ്ചാരം അല്ലാതെ വ്യാപകമായി ദേശാടനസ്വഭാവം കാണിക്കുന്നില്ല.
23 ഉപവർഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പക്ഷിയുടെ H. a. styani എന്ന ഉപവർഗമാണ് കേരളത്തിൽ കാണപ്പെടുന്നത്.
മറ്റ് ഭാഷകളിൽ
Assamese: ৰাজকোঁৱৰ
Bengali: কালাঘাড় রাজন
Catalan: monarca de coroneta negra
Chinese (Taiwan): 黑枕蓝鹟
Chinese (Taiwan, Traditional): 黑枕藍鶲
Chinese (Traditional): 黑枕王鶲, 黑枕藍鶲, 黑枕藍鶲〔黑枕王鶲〕
Chinese: 黑枕王鶲, 黑枕王鹟, 黑枕藍鶲
Czech: lejskovec azurový
Danish: Azurfluesnapper, Azurmonark
Dutch: Zwartnekmonarch
English: Black-naped blue monarch, Black-naped Monarch, Black-naped monarch flycatcher, Philippin black-naped blue monarch
Finnish: Sinimonarkki
French: Tchitrec azuré
German: Filippinen Schwarzgenick-Schnäpper, Schwarzgenickschnäpper, Schwarznackenmonarch
Hungarian: lazúrkék császárlégykapó
Indonesian: Burung Kehicap Ranting, Kehicap ranting
Italian: Monarca azzurra nucanera, Monarca azzurra nucanera delle Filippine, Monarca nucanera
Japanese (Kanji): 黒襟鶲
Japanese: kuro-eri hitaki, kuroerihitaki
Japanese: クロエリヒタキ
Lithuanian: juodasprandis žydrasis monarchas
Malay: Burung Kelicap Ranting, Burung Sambar Uban Hitam, Kelicap Ranting
Marathi: जांभळी लिटकुरी
Nepali: राजचरी
Norwegian Nynorsk: Svartnakkemonark
Norwegian: Svartnakkemonark
Persian: مگس گیر کاکلسیاه
Pinyin: hēi-zhěn lán-wēng, hēi-zhěn wáng-wēng
Polish: monarszyk hiacyntowy, Monarszyk lazurowy
Portuguese: Monarca-azul
Russian: Черноголовый монарх
Slovak: Monarch azúrový, vípkar azúrový, vípkár azúrový
Spanish (Spain): Monarca Nuquinegro
Spanish: Monarca Azul de Nuca Negra, Monarca Nuquinegro
Swedish: Azurmonark
Tamil: Karumpidari Neela Eeppidippan
Thai (Transliteration): nók càp-ma-laeeŋ cùk-dam
Thai: นกจับแมลงจุกดำ
Ukrainian: Монаршик гіацинтовий
Vietnamese: Chim Đớp ruồi xanh gáy đen, Đớp ruồi xanh gáy đen
Thanks for the information
ReplyDelete