Pied Kingfisher | |||
ശാസ്ത്രീയ നാമം | Ceryle rudis |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Coraciiformes | ||
കുടുംബം | Cerylidae | ||
ജനുസ്സ് | Ceryle | ||
വർഗ്ഗം | C. rudis | ||
ഉപ വർഗ്ഗം | C. r. travancoreensis |
ലോകത്ത് കാണപ്പെടുന്ന വിവിധയിനം മീൻകൊത്തികളിൽ ശരീരത്തിൽ വെള്ളയും കറുപ്പും നിറങ്ങൾ മാത്രമുള്ള ഏക ഇനം മീൻകൊത്തിയാണ് പുള്ളി മീൻകൊത്തി. ഏഷ്യയിലും ആഫ്രിക്കയിലും ധാരാളമായി കാണപ്പെടുന്ന ഈ പക്ഷിക്കാണ് മീൻകൊത്തികളിൽ എണ്ണക്കൂടുതലിൽ മൂന്നാം സ്ഥാനം എന്ന് കരുതുന്നു.
കേരളത്തിലെങ്ങും ജലസമൃദ്ധമായ മേഖലകളിൽ ധാരാളമായി കാണുന്ന ഒരു പക്ഷിയാണിത്. ജലാശയങ്ങൾക്ക് മുകളിൽ ഒരു സ്ഥലത്തു തന്നെ ചിറകടിച്ച് പാറി നിൽക്കാനുള്ള കഴിവ് ഈ പക്ഷിക്കുണ്ട്. ഈ കഴിവ് കാഴ്ച വെയ്ക്കുന്ന ഏറ്റവും വലിയ പക്ഷിയാണ് ഇവ. അങ്ങനെ നിൽക്കുമ്പോൾ പെട്ടെന്നു ചിറകുകൾ മടക്കി താഴെ ജലത്തിലേയ്ക്കു കൂപ്പു കുത്തുകയും മത്സ്യത്തെ കൊക്കിലാക്കുകയും ചെയ്യുന്ന കാഴ്ച രസകരമാണ്.
ശരീരഘടന
25 മുതൽ 29 വരെ സെ.മീ നീളവും 70 മുതൽ 100 ഗ്രാം വരെ ഭാരവുമുള്ള ഒരു കിളിയാണ് ഇത്. മറ്റ് മീൻകൊത്തികളെ പോലെ ഇവയ്ക്കും വലുപ്പത്തിനാനുപാതികമായി നോക്കുമ്പോൾ വലിയ തലയും ചെറിയ ഉടലും കാലുകളും 5 സെ.മീ.യോളം വരെ നീണ്ട കൂർത്ത കൊക്കും ആണുള്ളത്. ഈ പക്ഷിയുടെ ശരീരം മുഴുവനായും കറുപ്പും വെളുപ്പും നിറങ്ങൾ ഇടകലർന്ന് കാണപ്പെടുന്നു. ചിറകുകളാകെ കറുത്ത പുള്ളികൾ കാണാം. തലയുടെ ഉപരിഭാഗം കറുപ്പ് നിറത്തിലാണ്. തലക്ക് പിൻഭാഗത്ത് ചില തൂവലുകൾ എഴുന്നു നിൽക്കുന്നതായി കാണാം. കറുത്ത കൊക്കുകളിൽ നിന്ന് തുടർന്ന് കണ്ണുകളിലേക്കും അവിടെ നിന്ന് കഴുത്തിലേക്കും ഒരു കറുത്ത പട്ട കടന്നു പോകുന്നു. നെഞ്ചിനു താഴെ അടിവശം ഒട്ടാകെ വെള്ളയാണ്.
ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ കാര്യമായ വലിപ്പവ്യത്യാസം ഇല്ല. ആണിനേയും പെണ്ണിനേയും തിരിച്ചറിയാൻ സഹായിക്കുന്നത് അവയുടെ നെഞ്ച് ഭാഗത്തുള്ള മാല ആകൃതിയിലുളള അടയാളം ആണ്. ആൺ പക്ഷിക്ക് രണ്ടും പെണ്ണിന് ഒന്നും എന്ന കണക്കിൽ മാറിൽ മാലപോലെ ഈ അടയാളം കാണുന്നു.
ആൺ പക്ഷി
പെൺ പക്ഷി

ആഹാരരീതി
ചെറിയ മീനുകളാണ് പുള്ളി മീൻകൊത്തിയുടെ പ്രധാന ആഹാരം. ഇവ മീൻ പിടിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ചില അവസരങ്ങളിൽ ഇവ ഇരിക്കുന്ന ഇടത്തിൽ നിന്ന് മീനിനെ കണ്ടാൽ നേരെ വെള്ളത്തിലേക്ക് മുങ്ങാംകുഴിയിട്ട് അതിനെ കൊക്കിലാക്കുന്നു. എന്നാൽ ചില അവസരങ്ങളിൽ ജലാശയത്തിനു അരികിലുള്ള മരക്കൊമ്പിലോ വൈദ്യുത കമ്പിയിലോ വിശ്രമിക്കുന്ന ഈ മീൻകൊത്തി വെള്ളത്തിൽ മീനുകളുടെ അനക്കം ശ്രദ്ധിച്ചാൽ ഉടനെ ജലാശയത്തിനു മുകളിൽ വന്ന് ഒരേ സ്ഥലത്ത് തന്നെ ചിറകടിച്ച് നിൽക്കും.
ഇങ്ങനെ ഒരേ സ്ഥലത്ത് തന്നെ ചിറകടിച്ച് നിൽക്കാൻ കഴിവുള്ള പക്ഷികളിൽ ഏറ്റവും വലിയ പക്ഷി പുള്ളി മീൻകൊത്തി ആണ്. ഒരു സെക്കന്റിൽ എട്ട് തവണ വരെ അതി ശക്തമായി ചിറകടിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇരയെ വ്യക്തമായി തിരഞ്ഞെടുത്ത ശേഷം ചാട്ടുളി കണക്കെ ജലത്തിനും ലംബമായി പറന്ന് വെള്ളത്തിലേക്ക് മുങ്ങാംകുഴിയിടുകയും മീനിനെ കൊക്കിലാക്കുകയും ചെയ്യും. ഇങ്ങനെ കൊക്കിലാക്കിയ ഇരയെ പറക്കുമ്പോൾ തന്നെ വിഴുങ്ങുന്ന സ്വഭാവം ആണ് ഈ പക്ഷിക്ക്. ഇങ്ങനെ അതിവേഗം മുങ്ങാംകുഴിയിടുമ്പോഴും കണ്ണ് തുറന്ന് പിടിക്കാവുന്ന തരത്തിൽ ഒരു പാളി കണ്ണിലുണ്ട്. കണ്ണടക്കാതെ തന്നെ ഈ പാളി കണ്ണിനെ അതിശക്തമായ മർദത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കുന്നു.

പുള്ളി മീൻകൊത്തിയുടെ ശബ്ദം
പ്രജനനം
പുള്ളി മീൻകൊത്തിയുടെ പ്രജനനകാലം നവംബർ മുതൽ ജൂൺ വരെയാണ്. കൂടുണ്ടാക്കുന്നത് ജലാശയങ്ങൾക്കടുത്ത് മൺതിട്ടകളിലാണ്. ആൺകിളിയും പെൺകിളിയും ഒരുമിച്ചാണ് മണ്ണിൽ കുഴിച്ച് കൂടുണ്ടാക്കുന്നത്. കൊക്ക് കൊണ്ട് മണ്ണിൽ കുഴിക്കുകയും കാലുകൊണ്ട് ആ മണ്ണ് തള്ളി പുറത്ത് കളയുകയും ചെയ്യുന്നു. നാലാഴ്ച വരെ സമയമെടുത്തതാണ് കൂട് നിർമാണം. പുറമെ നിരവധി മാളങ്ങൾ കാണുമെങ്കിലും അവയിൽ കൂടുതലും മുട്ട ഭക്ഷണമാക്കാൻ എത്തുന്ന ജീവികളെ വഴി തെറ്റിക്കാനായി ഉണ്ടാക്കുന്നവയാണ്. അവ ഉള്ളിൽ അലക്ഷ്യമായി അവസാനിക്കുന്ന വിധത്തിൽ ആണ് നിർമിച്ചിരിക്കുക. ഒരു പ്രാവശ്യം 4 മുതൽ 7 മുട്ടകൾ വരെയിടുന്നു. ആൺകിളിയും പെൺകിളിയും അടയിരിക്കുമെങ്കിലും പ്രധാനമായും പെൺകിളിയാണ് ഇത് ചെയ്യുന്നത്.
പതിനെട്ട് ദിവസം കൊണ്ട് മുട്ട വിരിയുന്നു. പറക്കമുറ്റി രണ്ടാഴ്ച കൊണ്ട് തന്നെ കുഞ്ഞുങ്ങൾ മീൻ പിടിക്കാനുള്ള ശ്രമം ആരംഭിക്കുമെങ്കിലും രണ്ട് മാസം വരെ കുഞ്ഞിനെ മാതാപിതാക്കൾ തീറ്റിക്കാറുണ്ട്.
പതിനെട്ട് ദിവസം കൊണ്ട് മുട്ട വിരിയുന്നു. പറക്കമുറ്റി രണ്ടാഴ്ച കൊണ്ട് തന്നെ കുഞ്ഞുങ്ങൾ മീൻ പിടിക്കാനുള്ള ശ്രമം ആരംഭിക്കുമെങ്കിലും രണ്ട് മാസം വരെ കുഞ്ഞിനെ മാതാപിതാക്കൾ തീറ്റിക്കാറുണ്ട്.
ആവാസമേഖല
ആഫ്രിക്കയിൽ മരുഭൂമി മേഖലകൾ ഒഴികെയുള്ള ഭാഗങ്ങളിലും നൈൽ നദീതീരങ്ങളിലും, ഇസ്രായേൽ മുതൽ സിറിയ, തുർക്കി, ഇറാഖ്, ഇറാൻ, ഇന്ത്യൻ ഉപഭൂഖണ്ഡം, ഇന്തോചൈന, തെക്കൻ ചൈന വരെയും പുള്ളി മീൻകൊത്തിയുടെ വിവിധ ഉപ വിഭാഗങ്ങൾ കാണപ്പെടുന്നുണ്ട്. ഇവ സാധാരണയായി ദേശാടനക്കാരല്ല. സമുദ്ര നിരപ്പ് മുതൽ 2500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടിട്ടുണ്ട്. ഉയർന്ന പർവത പ്രദേശങ്ങളിൽ ഇവ താഴ്വാരങ്ങളിലെ ജലാശയങ്ങൾക്കരികിൽ ആയി ആണ് കാണപ്പെടുന്നത്. പക്ഷെ ശക്തമായ ഒഴുക്കുള്ള നദികൾക്കരികിൽ ഇവയെ സാധാരണയായി കാണാറില്ല.
കേരളത്തിലെ മിക്ക ജലാശയങ്ങൾക്കരികിലും പുള്ളി മീൻകൊത്തിയെ കാണാം. കേരളത്തിൽ കാണപ്പെടുന്നത് C. r. travancoreensis എന്ന ഉപവിഭാഗമാണ്. ഇതിനെ Travancore Pied Kingfisher എന്ന് വിളിക്കുന്നു.
No comments:
Post a Comment