White rumped muniaWhite rumped mannikin | |||
ശാസ്ത്രീയ നാമം | Lonchura striata |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Estrildidae | ||
ജനുസ്സ് | Lonchura | ||
വർഗ്ഗം | L. striata | ||
ഉപവർഗ്ഗം | L. s. striata |
മുനിയ എന്നറിയപ്പെടുന്ന വിഭാഗത്തിൽപെടുന്ന ഒരു ചെറുപക്ഷിയാണ് ആറ്റക്കറുപ്പൻ. കേരളത്തിൽ വ്യാപകമായി ഇവയെ കാണാറുണ്ട്.
ഇംഗ്ലീഷിൽ white-rumped munia, white-rumped mannikin, striated finch എന്നൊക്കെ വിളിക്കപ്പെടുന്ന ഈ പക്ഷികൾ സാധാരണയായി കൂട്ടങ്ങളായി കാണപ്പെടുന്നു.
ശരീരഘടന
പൂർണ വളർച്ചയെത്തിയ ആറ്റക്കറുപ്പൻ പക്ഷികൾ സാധാരണയായി 10 മുതൽ 12 വരെ സെ.മീ നീളവും 10 മുതൽ 13 ഗ്രാം വരെ ഭാരവും കാണും. അകലെ നിന്ന് ഒറ്റ നോട്ടത്തിൽ കറുപ്പ് നിറമാണ് ഇവയുടെ ശരീരത്തിൽ കാണുന്നതായി തോന്നുമെങ്കിലും തലയും മുഖവും കഴുത്തും നെഞ്ചും ചിറകുകളും വാലും ഇരുണ്ട തവിട്ട് നിറമാണ്. പുറത്ത് ഇരുണ്ട നിറത്തിനിടയിൽ ഇളം തവിട്ടു നിറത്തിൽ വരകൾ കാണാറുണ്ട്.
നെഞ്ചിന് താഴെ മുതൽ ഗുദം വരെയുള്ള ഭാഗം വെളുപ്പ് നിറത്തിലാണ്. കൂടാതെ ചിറകുകൾക്കിടയിലായി വാലിന് തൊട്ടുമുകളിൽ വെള്ള നിറത്തിൽ ഒരു ഭാഗം കാണാം. കറുപ്പ് നിറത്തിലുള്ള വലിയ ഉരുണ്ട കണ്ണുകളാണ്. നീല കലർന്ന ചാരനിറത്തിലുള്ള കൊക്ക് മുനിയ വിഭാഗത്തിൽപെട്ട മറ്റ് പക്ഷികളെ പോലെ തന്നെ തടിച്ച് ത്രികോണാകൃതിയിൽ കാണപ്പെടുന്നു.
ആൺ പെൺ കിളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. ശരീരപ്രകൃതിയിൽ ഉപവിഭാഗങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.
സ്വഭാവം
കൂട്ടങ്ങളായാണ് ആറ്റക്കറുപ്പൻ പക്ഷികൾ കാണപ്പെടുന്നത്. കൃഷിയിടങ്ങള്‍ക്കടുത്തുള്ള പ്രദേശങ്ങളിലായിരിക്കും ഇവ അന്തിയുറങ്ങുന്നത്.
ഇലകളില്ലാത്ത ചില്ലകളിലും വൈദ്യുത കമ്പികളിലുമൊക്കെ രാത്രികാലം കഴിച്ചുകൂട്ടുന്നു. പറക്കുന്നത് ഉയർന്നും താഴ്ന്നും പോകുന്ന രീതിയിലാണ്. ആ സമയത്തും തുടർച്ചയായി ചിലക്കുന്നത് കേൾക്കാം.
ആറ്റക്കറുപ്പൻ പക്ഷിയുടെ ശബ്ദം.
ആഹാരരീതി
പ്രധാനമായും പുൽച്ചെടികളുടെ വിത്താണ് ആഹാരം.
നെല്ല് മുതൽ മുള വരെ വിവിധ ഇനം പുൽച്ചെടികളുടെ വിത്തുകൾ ഇവ ആഹരിക്കാറുണ്ട്.
ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീൻ ലഭിക്കാനായി നെൽപാടങ്ങളിലെ വെള്ളത്തിൽ വളരുന്ന ചിലയിനം പായൽചെടികൾ ഇവ ഭക്ഷണമാക്കാറുള്ളതായി പറയപ്പെടുന്നു.
ആഗോളാടിസ്ഥാനത്തിൽ ഒരു പ്രത്യേക പ്രജനന കാലം രേഖപ്പടുത്തിയിട്ടില്ല. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്തകാലഘട്ടങ്ങൾ കാണപ്പെടുന്നു. കേരളത്തിൽ ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ മാസങ്ങളിലാണ് ഇവയുടെ പ്രജനനകാലം. മാവിലും മറ്റും പടർന്ന് നിൽക്കുന്ന ഇത്തിൾകണ്ണികൾ ആണ് ഇവയ്ക്ക് കൂട്ടുണ്ടാക്കാൻ ഇഷ്ടപ്പെട്ട ഇടം. ഇണക്കിളികൾ ഒന്നിച്ചാണ് കൂട് നിർമിക്കുന്നത്. ഉരുണ്ട രൂപത്തിലുളള കൂട് തറ നിരപ്പിൽ നിന്ന് 5 മുതൽ 10 അടി വരെ ഉയരത്തിൽ ആണ് കാണപ്പെടുന്നത്. വെള്ള നിറത്തിലുള്ള 5 മുതൽ 6 വരെ മുട്ടകൾ ആണ് സാധാരണയായി കാണുന്നത്. ആൺ പെൺ കിളികൾ മാറിമാറി അടയിരിക്കും. രണ്ടാഴ്ച കൊണ്ട് മുട്ടകൾ വിരിയുന്നു.
കുഞ്ഞുങ്ങൾ പറക്കമുറ്റിയാലും ഇവ കൂട് ഉറങ്ങുന്നതിനായി തുടർന്നും ഉപയോഗിക്കുന്നതായി കാണപ്പെടുന്നു.
ആറ്റക്കറുപ്പൻ പക്ഷികളുടെ ശരാശരി ആയുർദൈർഘ്യം 10 വർഷം വരെയാണ്.
തുറസായ കാടുകളിലും കൃഷിയിടങ്ങളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെ കണ്ടുവരുന്ന പക്ഷിയാണ് ആറ്റക്കറുപ്പന്‍. പുൽമേടുകളും ചെറിയ കുറ്റിക്കാടുകളും നിബിഡ വനങ്ങളുടെ ഓരങ്ങളും കൃഷിയിടങ്ങളും വയലുകളും ഇവയുടെ ആവാസകേന്ദ്രങ്ങളാണ്. ഇവ ദേശാടനസ്വഭാവം കാണിക്കാറില്ല. പ്രധാനമായും ധാന്യങ്ങള്‍ വിളഞ്ഞുനില്‍ക്കുന്ന പാടങ്ങളിലാണ് ഇവയെ കൂട്ടമായി കാണപ്പെടുന്നത്. കൂടാതെ ധാന്യങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു സമീപത്തും ധാന്യസംഭരണകേന്ദ്രത്തിൻറെ പരിസരത്തുമൊക്കെ ഇവ തീറ്റതേടുന്നത് കാണാറുണ്ട്.
L. s. striata എന്ന ഉപവിഭാഗം കേരളം ഉൾപ്പടെ തെക്കൻ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. L. s. acuticauda എന്ന ഉപവിഭാഗം സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരെ വരെയുള്ള ഹിമാലയൻ മേഖലകൾ ഉൾപ്പടെ വടക്കൻ ഇന്ത്യയിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, ഇന്തോചൈന വരെയും കാണപ്പെടുന്നു. ആൻഡമാനിൽ കാണപ്പെടുന്നത് L. s. fumigata എന്ന ഉപവിഭാഗമാണ്. L. s. semistriata എന്ന ഉപവിഭാഗം കാർ നിക്കോബാർ, മദ്ധ്യ, നിക്കോബാർ ദ്വീപുകളിലും കാണുന്നു. L. s. subsquamicollis എന്ന ഉപവിഭാഗത്തെ മലയ ഉപഭൂഖണ്ഡത്തിലും തെക്കൻ ഇന്തോചൈന മേഖലയിലും കാണാം. മദ്ധ്യ, കിഴക്കൻ ചൈനയിലും തായ്‌വാനിലും കാണുന്നത് L. s. swinhoei എന്ന ഉപവിഭാഗമാണ്. L. s. explita സുമാത്ര മേഖലയിൽ കാണപ്പെടുന്നു.
Society finch എന്ന പേരിൽ അമേരിക്കയിലും Bengalese finch എന്ന് ലോകത്തിൻറെ മറ്റുഭാഗങ്ങളിലും അറിയപ്പെടുന്ന വളർത്തുപക്ഷി ആറ്റക്കറുപ്പൻ പക്ഷിയുടെ L. s. domestica എന്ന ഉപവിഭാഗമായി കരുതപ്പെടുന്നു. ഈ പക്ഷി സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുന്നില്ല. വളർത്തുപക്ഷി എന്ന വാണിജ്യ ആവശ്യത്തിനായി കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഉപവിഭാഗം ആണിവ.

പ്രജനനം

ആവാസമേഖല

കേരളം ഉൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ളാദേശ്, മ്യാൻമാർ, തായ്‌ലാൻഡ്, കമ്പോഡിയ, കിഴക്കൻ, തെക്കൻ ചൈന, തായ്‌വാൻ, വിയറ്റ്നാം, ലാവോസ്, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ ദ്വീപുകൾ എന്നിവിടങ്ങളിൽ ആറ്റക്കറുപ്പൻ പക്ഷികൾ കാണപ്പെടുന്നു. ജപ്പാനിലും മറ്റ് പല രാജ്യങ്ങളിലും ഇവയെ ഇണക്കി വളർത്തുന്നുണ്ട്.
L. s. striata എന്ന ഉപവിഭാഗം കേരളം ഉൾപ്പടെ തെക്കൻ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. L. s. acuticauda എന്ന ഉപവിഭാഗം സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരെ വരെയുള്ള ഹിമാലയൻ മേഖലകൾ ഉൾപ്പടെ വടക്കൻ ഇന്ത്യയിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, ഇന്തോചൈന വരെയും കാണപ്പെടുന്നു. ആൻഡമാനിൽ കാണപ്പെടുന്നത് L. s. fumigata എന്ന ഉപവിഭാഗമാണ്. L. s. semistriata എന്ന ഉപവിഭാഗം കാർ നിക്കോബാർ, മദ്ധ്യ, നിക്കോബാർ ദ്വീപുകളിലും കാണുന്നു. L. s. subsquamicollis എന്ന ഉപവിഭാഗത്തെ മലയ ഉപഭൂഖണ്ഡത്തിലും തെക്കൻ ഇന്തോചൈന മേഖലയിലും കാണാം. മദ്ധ്യ, കിഴക്കൻ ചൈനയിലും തായ്‌വാനിലും കാണുന്നത് L. s. swinhoei എന്ന ഉപവിഭാഗമാണ്. L. s. explita സുമാത്ര മേഖലയിൽ കാണപ്പെടുന്നു.
Society finch എന്ന പേരിൽ അമേരിക്കയിലും Bengalese finch എന്ന് ലോകത്തിൻറെ മറ്റുഭാഗങ്ങളിലും അറിയപ്പെടുന്ന വളർത്തുപക്ഷി ആറ്റക്കറുപ്പൻ പക്ഷിയുടെ L. s. domestica എന്ന ഉപവിഭാഗമായി കരുതപ്പെടുന്നു. ഈ പക്ഷി സ്വാഭാവികമായി പ്രകൃതിയിൽ കാണപ്പെടുന്നില്ല. വളർത്തുപക്ഷി എന്ന വാണിജ്യ ആവശ്യത്തിനായി കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഉപവിഭാഗം ആണിവ.
മറ്റ് ഭാഷകളിൽ
Arabic: مونيا أبيض الردف
Bengali: ধলাকোমর মুনিয়া
Bulgarian: Остроопашата бронзова амадина
Burmese: သင်ပေါင်းစာ
Chinese: 白腰文鳥
Dutch: Spitsstaartbronzemannetje
French: Capucin domino
Hindi: सफेद पुट्ठे वाली मुनिया
Indionesian: Bondol tunggir-putih
Kannada: ಬಿಳಿಪೃಷ್ಠದ ರಾಟವಾಳ
Nepali: सेतोढाडे मुनियाँ
Persian: فنچ نواری
Portugese: Manon-de-peito-branco
Russian: Острохвостая бронзовая амадина
Spanish: Capuchino culiblanco
Tamil: வெண்முதுகுச் சில்லை
Thai: นกกระติ๊ดตะโพกขาว
Vietnamese: Di cam
No comments:
Post a Comment