White cheeked BarbetSmall Green Barbet | |||
ശാസ്ത്രീയ നാമം | Psilopogon viridis |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Piciformes | ||
കുടുംബം | Megalaimidae | ||
ജനുസ്സ് | Psilopogon | ||
വർഗ്ഗം | P. viridis |
കുട്ടുറുവൻ എന്ന വിളിക്കപ്പെടുന്ന പക്ഷിവിഭാഗത്തിലെ ഒരു പ്രധാന അംഗമാണ് ചിന്നക്കുട്ടുറുവൻ. കേരളത്തിലങ്ങോളമിങ്ങോളം ഈ പക്ഷിയെ കാണാം. ഇംഗ്ലീഷിൽ ഇവയെ White cheeked Barbets എന്നും Small Green Barbets എന്നും വിളിക്കാറുണ്ട്.
നാട്ടിൻപുറങ്ങളിൽ ഈ പക്ഷിയുടെ 'കുട്രൂ കുട്രൂ' ശബ്ദം കേൾക്കാത്തവർ കുറയും. പക്ഷെ ഇവയെ മരക്കൊമ്പിലെ ഇലച്ചാർത്തുകൾക്കിടയിൽ തിരഞ്ഞ് കണ്ടുപിടിക്കാൻ പ്രയാസപ്പെടും. അത്രയധികം ഇലകളോട് സാമ്യമാണ് ഇവയുടെ നിറത്തിന്. അതുകൊണ്ടാവണം ഇവയ്ക്ക് പച്ചിലക്കുടുക്ക എന്നൊരു പേര് കൂടിയുണ്ട്.
ശരീരഘടന
19 മുതൽ 25 സെ.മീ. വരെ നീളം വരുന്ന ചിന്നക്കുട്ടുറുവൻ പക്ഷികളുടെ ശരീരത്തിന് 70 മുതൽ 90 ഗ്രാം വരെ ഭാരം കാണും. ശരീരത്തിൽ പ്രധാനമായും പച്ച നിറമാണ്. തലയും നെറ്റിയും പ്രധാനമായും തവിട്ട് നിറമാണ്. ഇടവിട്ട് വെള്ള വരകളും കാണാം. കണ്ണിന് ചുറ്റും ഇരുണ്ട ചാരനിറത്തിലുള്ള വലയം കാണാം. കൃഷ്ണമണി ഇരുണ്ട തവിട്ട് നിറത്തിലാണ്. കണ്ണിന് മുകളിലും താഴെയുമായി മുഖത്ത് വെള്ള പട്ടകൾ കാണാം. തടിച്ച കൊക്കിന് മങ്ങിയ തവിട്ട് നിറമാണ്. കൊക്കിനോട് ചേർന്ന് മുഖത്ത് നിരവധി രോമങ്ങൾ പോലെ മുന്നോട്ട് നീണ്ട് നിൽക്കുന്നത് കാണാം. തലക്ക് പിറകിൽ കഴുത്ത് വരെ തവിട്ടും വെള്ളയും ഇടകലർന്ന് കാണപ്പെടുന്നു. പുറംഭാഗം മുഴുവനായും നല്ല പച്ച നിറമാണ്. ചിറകുകളുടെ അറ്റത്ത് തവിട്ട് നിറം കാണുന്നു. ശരീരത്തിന്റെ പുറം ഭാഗത്ത് പച്ച നിറത്തിനിടയിൽ ചെറിയ തവിട്ട് വരകൾ കാണാറുണ്ട്.
മുൻഭാഗത്ത് കൊക്കിന് താഴെ മുതൽ നെഞ്ച് വരെയും വെളുപ്പിൽ തവിട്ട് വരകൾ കാണുന്നു. അവിടെ നിന്ന് താഴേക്ക് വയറും ഗുദവും വരെ ഇളം പച്ച നിറം കാണാം. വാലിൻറെ അടിഭാഗം നീല കലർന്ന ഇരുണ്ടനിറത്തിൽ കാണപ്പെടുന്നു. ഇളം ചാരനിറത്തിലുള്ള കാലുകളിൽ രണ്ട് വിരലുകൾ മുന്നോട്ടും രണ്ടെണ്ണം പിന്നോട്ടും വളഞ്ഞ് നിൽക്കുന്നു.
ആൺ പെൺകിളികൾ തമ്മിൽ പ്രത്യക്ഷമായ വ്യത്യാസങ്ങൾ ഇല്ല.
കുഞ്ഞുങ്ങൾക്ക് അല്പം മങ്ങിയ നിറമാണ്. കൂടാതെ മുഖത്തുള്ള വരകൾ പ്രകടമായി കാണാം.
ആഹാരരീതി
കുട്ടുറുവൻ പക്ഷികളിലെ മറ്റു പക്ഷികളെ പോലെ ചിന്നക്കുട്ടുറുവൻ പക്ഷിയും പ്രധാനമായും പഴങ്ങളാണ് ആഹാരമാക്കുന്നത്. കൂടാതെ ചിതലുകൾ പോലെ ചെറിയ പ്രാണികളെയും കഴിക്കാറുണ്ട്.
പേരാൽ, അരയാല്‍, വേപ്പ്, അത്തി, പേരയ്ക്ക, പപ്പായ, തെച്ചി, അരിപ്പൂ, വെള്ളാൽ, കല്ലരയാൽ തുടങ്ങിയവയുടെയെല്ലാം പഴങ്ങൾ ഇവയ്ക്ക് പ്രിയപ്പെട്ടതാണ്. ഇലവ് മരം പൂത്താൽ തേൻ കുടിക്കാൻ ഇവ എത്താറുണ്ട്. അത് വഴി പരാഗണത്തിന് ഇവ വഴിയൊരുക്കുന്നു എന്ന് കരുതപ്പെടുന്നു. കൂടാതെ വിവിധ മരങ്ങളുടെ പഴങ്ങൾ തിന്നുന്നത് വഴി വിത്ത് വിതരണത്തിനും ഇവ കാരണമാകുന്നു.
സ്വഭാവം
മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് പറന്ന് നടക്കാൻ നീങ്ങുന്ന ചിന്നക്കുട്ടുറുവൻ പക്ഷികൾക്ക് മണ്ണിൽ ഇറങ്ങുന്ന ശീലം ഇല്ല. അപൂർവമായി മാത്രമേ തീരെ താഴേക്ക് വരാറുള്ളൂ. ഇവയുടെ ശബ്ദം നാട്ടിൻപുറങ്ങളിൽ പതിവായി മുഴങ്ങാറുണ്ട്. ഉറക്കെ ഉള്ള 'കുട്രൂ കുട്രൂ' ശബ്ദം കേൾക്കാമെങ്കിലും ശരീരത്തിന്റെ നിറം ഇലകളുടേതുമായി വളരെയധികം സാമ്യമുള്ളതായത് കൊണ്ട് ഇവയെ കണ്ടുപിടിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവിക്കും.
ചിന്നക്കുട്ടുറുവൻ പക്ഷിയുടെ ശബ്ദം
പ്രജനനം
8.5 വർഷം വരെയാണ് ചിന്നക്കുട്ടുറുവൻ പക്ഷികളുടെ ശരാശരി ആയുർദൈർഘ്യം.
ആവാസമേഖല
സഹ്യപർവ്വതത്തിലെ കാടുകൾ മുതൽ പട്ടണങ്ങളിലെ പാർക്കുകൾ വരെ വിവിധങ്ങളായ ആവാസമേഖലകളിൽ ചിന്നക്കുട്ടുറുവൻ പക്ഷികൾ കാണപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് മുതൽ 1800 മീറ്റർ വരെ ഉയരമുള്ള മേഖലകളിൽ ഇവയെ കാണാം. ദേശാടന സ്വഭാവം കാണിക്കാത്ത ഈ പക്ഷി ഉഷ്ണ, മിതോഷ്ണ മേഖലാ വനപ്രദേശങ്ങളിലും നിത്യഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും വൃക്ഷനിബിഡമായ നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും കണ്ടുവരുന്നു.
ഇന്ത്യയിൽ ഗുജറാത്ത് മുതൽ പടിഞ്ഞാറൻ ഭാഗത്ത് അറബിക്കടൽ തീരത്ത് മുതൽ പശ്ചിമഘട്ടം വരെയുള്ള മേഖലകളിൽ ആണ് പ്രധാനമായും ചിന്നക്കുട്ടുറുവൻ പക്ഷിയെ കണ്ടുവരുന്നത്. ഗുജറാത്ത് സംസ്ഥാനത്തിൽ സൂറത്ത് മേഖല മുതൽ തെക്കോട്ട് ഗോവ, കർണാടകം, കേരളം, തമിഴ്‌നാട് വരെ ഇവയെ കാണുന്നു. തമിഴ്‌നാട്ടിൽ ഇവ പൂർവ്വഘട്ടത്തിൻറെ ഭാഗമായി വരുന്ന പ്രദേശങ്ങളിലും കണ്ടുവരുന്നു.
മറ്റ് ഭാഷകളിൽ
Bhojpuri: छोटका बसन्ता
Catalan: Barbut verd de galtes blanques
Chinese (Traditional): 小綠擬啄木
Chinese: 小绿拟鴷
Croatian: bjelolici barbet
Czech: Vousák zelený
Danish: Sydindisk Skægfugl
Dutch: Groene Baardvogel
Estonian: valgepõsk-habelind
Finnish: Valkokorvaseppä
French: Barbu vert
German: Grünbartvogel
Italian: Barbuto piccolo verde
Japanese: チャガシラゴシキドリ
Lithuanian: Žalioji megalaima
Marathi: छोटा कुटूरगा
Norwegian Nynorsk: Kvitkinnskjeggfugl
Norwegian: Hvitkinnskjeggfugl
Polish: pstroglów bialolicy
Russian: Белоухий бородастик
Serbian: Barbet belih obraza
Slovak: Fuzáň zelený
Spanish: Barbudo Cariblanco
Swedish: Vitkindad barbett
Tamil: சின்னக் குக்குறுவான்
Turkish: Ak yanaklı barbet
Ukrainian: Бородастик білощокий
No comments:
Post a Comment