Black-rumped flameback | |||
ശാസ്ത്രീയ നാമം | Dinopium benghalense |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Piciformes | ||
കുടുംബം | Picidae | ||
ജനുസ്സ് | Dinopium | ||
വർഗ്ഗം | D. benghalense |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന മരംകൊത്തി വിഭാഗത്തിൽപെടുന്ന ഒരു പക്ഷിയാണ് നാട്ടുമരംകൊത്തി. തലയിൽ ചുവന്ന കിരീടവുമായി ഉറക്കെ ചിലച്ചുകൊണ്ട് മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് പറക്കുകയും മരത്തടിയിൽ കൊത്തി ഇര തേടുകയും ചെയ്യുന്ന ഈ പക്ഷിയെ നാട്ടിൻപുറങ്ങൾ മുതൽ പട്ടണങ്ങൾ വരെ കേരളത്തിൽ അങ്ങോളമിങ്ങോളം കാണാം.
ഇംഗ്ലീഷിൽ ഇവ black-rumped flameback, lesser golden-backed woodpecker, lesser goldenback എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന ഈ പക്ഷികൾ നഗരപ്രദേശത്ത് കാണാവുന്ന അപൂർവം മരംകൊത്തികളിൽ ഒന്നാണ്.
ശരീരഘടന
സാധാരണയായി നാട്ടുമരംകൊത്തിപ്പക്ഷികൾ 25 മുതൽ 30 സെ.മീ. വരെ നീളവും 85 മുതൽ 130 ഗ്രാം വരെ തൂക്കവും കാണുന്നു.
തലയിൽ ചുവന്ന ഒരു കിരീടം കാണാം. കൊക്ക് ഇരുണ്ടനിറത്തിലുള്ളതാണ്. കൊക്കിൽ നിന്ന് തുടങ്ങി കണ്ണുകൾ വഴി ഒരു കറുത്ത പട്ട തലയ്ക്ക് പിറകിലേക്ക് പോകുന്നുണ്ട്. ഇത് തലയ്ക്ക് മുകളിലെ ചുവപ്പ് കിരീടത്തിൽ പിറകിലേക്ക് ഇറങ്ങുന്ന കറുപ്പ് നിറത്തിൽ ചേരുന്നു. ഈ കറുപ്പ് പട്ടക്കും കിരീടത്തിനും ഇടയിൽ വെള്ള നിറമാണ്. കറുപ്പ് പട്ടക്ക് താഴെ കൊക്കിൽ നിന്ന് തുടങ്ങി വെള്ള നിറം കഴുത്തിൻറെ ഇരുവശങ്ങളിലൂടെ താഴേക്ക് ഇറങ്ങുന്നു. കൊക്കിന് അടിഭാഗത്ത് നിന്ന് തുടങ്ങുന്ന കറുപ്പ് നിറം കഴുത്തിന് മുൻഭാഗത്തുകൂടി ഇടവിട്ട് വെള്ളനിറം കലർന്ന് വയറിലേക്ക് നീളുന്നു.
സ്വർണ വർണ്ണത്തിലുള്ള ചിറകുകൾക്ക് കറുപ്പ് നിറം അരികിടുന്നു. ചുമലിൻറെ ഭാഗത്ത് നിന്ന് ചിറകിൽ കറുപ്പ് നിറത്തിൽ വെള്ള കുത്തുകൾ കാണാം. വാൽ കറുപ്പ് നിറത്തിലാണ്. കഴുത്തിൽ നിന്ന് താഴേക്ക് കറുപ്പും വെളുപ്പും ഇടവിട്ട് വരുന്നത് വയറിൻറെ അടിഭാഗം എത്തുമ്പോഴേക്കും വെള്ളയിൽ ഇടവിട്ടുള്ള കറുപ്പ് പാടുകളായി മാറുന്നു.
ശക്തമായ ഇവയുടെ കൊക്കുകൾ മരത്തടിയിൽ ഇരതേടാൻ സഹായിക്കുന്നു. നീണ്ട നാവിന് പശിമയുള്ളത് ഉറുമ്പ് അടക്കമുള്ള പ്രാണികളെ പിടിക്കാൻ സഹായകരമാണ്. കരുത്തുള്ള വാൽ കുത്തി നിന്നാണ് മരങ്ങളിൽ ഇര തേടുന്നത്. തലയിലെ പേശികളുടെയും എല്ലുകളുടെയും പ്രത്യേകതകളാണ് അതിശക്തമായി കൊത്തുമ്പോഴും ഇവയുടെ തലച്ചോറിന് ക്ഷതം ഏൽക്കാതെ സഹായിക്കുന്നത്.
മറ്റു മരംകൊത്തികളിൽ നിന്ന് വ്യത്യസ്തമായി നാട്ടുമരംകൊത്തികളിൽ ആണിനും പെണ്ണിനും ചുവന്ന കിരീടം കാണാം. പക്ഷെ പെൺ പക്ഷിക്ക് ആൺപക്ഷിയുടേത് പോലെ തലയുടെ മുൻ ഭാഗത്ത് നിന്ന് പിറകിൽ വരെ ഉള്ള കിരീടത്തിന് പകരം പിറകിൽ മാത്രമാണ് കാണപ്പെടുന്നത്. കുഞ്ഞുങ്ങൾ പെൺ പക്ഷിയുടേതിന് സാമ്യമായ രൂപത്തിലാണെങ്കിലും അല്പം മങ്ങിയ നിറമായിരിക്കും.
നാട്ടുമരംകൊത്തിയുടെ ശബ്ദം
ആഹാരരീതി
സാധാരണയായി നാട്ടുമരംകൊത്തി ഇണയോടൊപ്പമോ ചെറിയ കൂട്ടമായോ മറ്റു കിളികളുടെ കൂട്ടത്തോടൊപ്പമോ ആയാണ് ഇര തേടുന്നത്. മരത്തടിയിൽ കാണുന്ന ചിതലുകളും ഉറുമ്പുകളും മരത്തൊലിയുടെ അടിയിൽ കാണുന്ന പുഴുക്കളും ആണ് പ്രധാനഭക്ഷണം.
കൂടാതെ ചെറു ചിലന്തികൾ, പഴുതാര, ഷഡ്‌പദങ്ങൾ, എന്നിവയെയും ആഹരിക്കാറുണ്ട്. വാഴയുടെ പൂവിൽ നിന്ന് തേൻ ആഹരിക്കുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
പ്രജനനം
പൊതുവെ പ്രജനനകാലം ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് എങ്കിലും ഇത് തെക്കേ ഇന്ത്യയിൽ ജൂലൈ ആഗസ്ത് മാസങ്ങളിലാണ്. ഈ കാലയളവിൽ ഉറക്കെ ചിലച്ച് ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നു. പക്ഷികൾ മരത്തടിയിൽ കൊക്ക് കൊണ്ട് കൊത്തി നിർമിക്കുന്ന ദ്വാരത്തിലാണ് കൂടുകൾ നിർമിക്കുന്നത്. മരത്തടിയിൽ തിരശ്ചീനമായ പ്രവേശനദ്വാരത്തിന് ശേഷം താഴേക്ക് ഇറങ്ങുന്ന രീതിയിലാണ് ഈ മാളം നിർമിക്കുന്നത്. ചില അവസരങ്ങളിൽ മറ്റു കിളികൾ നിർമിച്ച മാളങ്ങളും ഇവ ഉപയോഗിക്കാറുണ്ട്. മൺതിട്ടയിൽ നിർമിച്ച കൂടുകൾ കണ്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി 3 വരെ തിളങ്ങുന്ന വെളുപ്പ് മുട്ടകൾ ആണ് ഇടുന്നത്. 11 ദിവസം കൊണ്ട് മുട്ട വിരിയുന്നു. 20 ദിവസം വരെ സമയം കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റുന്നു.
5.8 വർഷം വരെയാണ് നാട്ടുമരംകൊത്തി പക്ഷികളുടെ ആയുർദൈഘ്യം.
ആവാസമേഖല
നാട്ടുമരംകൊത്തികൾ കേരളത്തിലെങ്ങും വ്യാപകമായി കാണപ്പെടുന്ന പക്ഷികൾ ആണ്. കാടുകളിലും കൃഷിസ്ഥലങ്ങളിലും നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിലും ഈ പക്ഷിയെ ഇണയോടൊപ്പം കാണാം. സമുദ്രനിരപ്പിൽ നിന്ന് 1700 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇവ അധിവസിക്കുന്നു. ഈ പക്ഷികൾ ദേശാടനസ്വഭാവം കാണിക്കുന്നില്ല.
തെക്കൻ ഏഷ്യയിൽ പാകിസ്‌താൻ, ഇന്ത്യ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നാട്ടുമരംകൊത്തി പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ കാണപ്പെടുന്നു.
കേരളത്തിലും ഇന്ത്യയുടെ പശ്ചിമഘട്ടം ഉൾപ്പെടുന്ന മറ്റ് തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും കാണപ്പെടുന്ന ഉപവിഭാഗമാണ് D. b. tehminae. തെക്കൻ ഇന്ത്യയുടെ മാറ്റ് ഭാഗങ്ങളിലും മധ്യ ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിലും D. b. puncticolle എന്ന ഉപവിഭാഗം കാണപ്പെടുന്നു. D. b. benghalense എന്ന ഉപവിഭാഗം വടക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിലും കിഴക്കൻ ഇന്ത്യയിലും കാണപ്പെടുന്നു. D. b. dilutum എന്ന ഉപവിഭാഗമാണ് പാക്കിസ്ഥാനിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും കാണുന്നത്. വടക്കൻ ശ്രീലങ്കയിൽ D. b. jaffnense എന്ന ഉപവിഭാഗം വടക്കൻ ശ്രീലങ്കയിലും കാണപ്പെടുന്നു.
മറ്റ് ഭാഷകളിൽ
Assamese: সোণ বাঢ়ৈটোকা
Bengali: বাংলা কাঠঠোকরা
Burmese: သစ်တောက်ကျောမဲ
Catalan: Picot ardent de Bengala
Chinese (Traditional): 小金背三趾啄木
Chinese: 小金背啄木鸟
Czech: datel ohnivý
Danish: Sortgumpet Sultanspætte
Dutch: Kleine Goudrugspecht
Estonian: mustkurk-sultanrähn
Finnish: intiantulitöyhtö
French: Petit Pic du Bengale à dos d'or
German: Goldrückenspecht
Gujarati: સોનેરી પીઠવાળું લક્કડખોદ
Italian: Dorso di fiamma groppanera
Japanese: ヒメコガネゲラ
Kannada: ಸುವರ್ಣ ಬೆನ್ನಿನ ಮರಕುಟಿಕ
Lithuanian: Bengalinis rytinis genys
Nepali: कालोढाडे लाहा“चे
Norwegian Nynorsk: Bengalspett
Norwegian: Bengalspett
Persian: پشتآتشی کفلسیاه
Polish: sultan zóltogrzbiety
Portuguese: Pica-pau-de-Bengala
Russian: Малый индо-малайский дятел
Serbian: Indijski detlić
Sinhalese: රත් කරෙල
Slovak: mravcožlna plantážová
Spanish: Pito Bengalí
Swedish: svartgumpad flamspett
Tamil: பொன்முதுகு மரங்கொத்தி
Turkish: Seylan kızıl sırtlı ağaçkakanı
Ukrainian: Дзьобак чорногузий
Vietnamese: Tình trạng bảo tồn
No comments:
Post a Comment