എന്‍റെ നാട്ടിലെ പക്ഷികള്‍: ചെറിയ മീൻകൊത്തി (പൊന്മാൻ)

Friday, April 24, 2020

ചെറിയ മീൻകൊത്തി (പൊന്മാൻ)

ചെറിയ മീൻകൊത്തി പൊന്മാൻ


    Common kingfisher    

Eurasian kingfisher

River kingfisher

ശാസ്ത്രീയ നാമം

 Alcedo atthis                               



ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം Animalia 
ഫൈലം Chordata
ക്ലാസ്സ്‌ Aves
നിര Coraciiformes   
കുടുംബം Alcedinidae
ജനുസ്സ് Alcedo
വർഗ്ഗം A. atthis
ഉപ വർഗ്ഗം A. a. taprobana



കേരളത്തിൽ മിക്കവാറും ജലാശയങ്ങളുടെ തീരങ്ങളിൽ കാണുന്ന മീൻകൊത്തി വിഭാഗത്തിൽപെട്ട പക്ഷികളാണ് ചെറിയ മീൻകൊത്തി. തിളങ്ങുന്ന നീല നിറത്തോടുകൂടിയ ശരീരമുള്ള ഈ മനോഹരപക്ഷികളെ ഇംഗ്ലീഷിൽ European Kingfisher, Eurasian Kingfisher, River Kingfisher എന്നിങ്ങനെ വിളിക്കാറുണ്ട്.

ചെറിയ മീൻകൊത്തി പൊന്മാൻ

ഗ്രീക്ക് ഇതിഹാസത്തിൽ കാറ്റിനെയും തിരകളെയും നിയന്ത്രിക്കാൻ കഴിവുള്ള അത്ഭുതപക്ഷികൾ ആയാണ് ഇവയെ കരുതിയത്.


ശരീരഘടന


മറ്റ് മീൻകൊത്തി വിഭാഗത്തിലെ പക്ഷികളെ പോലെ ചെറിയ മീൻകൊത്തികളും കുറിയ വാലും ആപേക്ഷികമായി തടിച്ച ശരീരവും വലിയ തലയും ഉള്ള ശരീരപ്രകൃതം ഉള്ളവയാണ്. 16 സെ.മീ. വരെ നീളവും 34 മുതൽ 46 വരെ ഗ്രാം ഭാരവും കാണുന്ന ഈ പക്ഷികളുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 25 സെ.മീ. വരെയാണ്.

പ്രായപൂർത്തിയായ ആൺപക്ഷികളുടെ ശരീരത്തിൻറെ പിറകുവശം തിളങ്ങുന്ന  കലർന്ന നീലപച്ച നിറമാണ്. ഇത് താഴേക്ക് വാൽ വരെ തുടരുന്നു. കടും നീലനിറത്തിലുള്ള  ചിറകുകളിൽ നീലപ്പച്ച വർണ്ണത്തിലുള്ള കുത്തുകൾ കാണാം. തലയും കടും നീലവർണത്തിൽ നീലപ്പച്ച കുത്തുകൾ ഉള്ളതാണ്. ആൺ പക്ഷിയുടെ കൊക്കുകൾ ഇരുണ്ട നിറത്തിലുള്ളതാണ്. എന്നാൽ പെൺപക്ഷിയുടെ കൊക്കിൻറെ താഴെ ഭാഗം ചുവപ്പ് കലർന്ന നിറമാണ്. ഇത് വെച്ച് ആൺ പെൺ പക്ഷികളെ എളുപ്പം തിരിച്ചറിയാം. 

ചെറിയ മീൻകൊത്തി പൊന്മാൻ
ആൺപക്ഷി


ചെറിയ മീൻകൊത്തി പൊന്മാൻ
പെൺപക്ഷി


കൊക്കിൻറെയും കണ്ണിൻറെയും ഇടയിൽ വരുന്ന ഭാഗത്ത് നാസികാദ്വാരത്തിൻറെ തൊട്ടുപിന്നിൽ  ഓറഞ്ച് നിറവും അതിന് ശേഷം കണ്ണിന് മുൻപിലായി വെള്ള നിറവും കാണുന്നു. ഇതിൻറെ താഴെ നിന്ന് കണ്ണിൻറെ താഴ്ഭാഗത്ത് കൂടി പിറകിലേക്ക് നീളുന്ന കറുത്ത നേരിയ ഒരു പട്ട കാണാം. കണ്ണുകൾ ഇരുണ്ടതാണ്. കണ്ണിൻറെ പിറകിലായി ചെവിയുടെ ഭാഗം ഓറഞ്ച് നിറത്തിൽ കാണപ്പെടുന്നു. അതിന് ശേഷം വെള്ള നിറത്തിൽ ഉള്ള ഒരു ഭാഗം കാണാം. കൊക്കിന് താഴെയായി കഴുത്ത് വരെ വെള്ള നിറമാണ്. അതിനുശേഷം നെഞ്ച് മുതൽ വയറിൻറെ ഭാഗം വഴി ഗുദം വരെ ചെമ്പിച്ച തവിട്ട് നിറമാണ്. ചെറിയ കാലുകൾക്ക് ചുവപ്പ് നിറമാണ്. പ്രായപൂർത്തിയാവാത്ത പക്ഷികളുടെ നിറം  മങ്ങിയിരിക്കും. മുകൾ ഭാഗം അല്പം പച്ച കലർന്നും അടിഭാഗം മങ്ങിയും കാണുന്നു. കാലുകൾക്ക് ചാരനിറം ആയിരിക്കും.

ചെറിയ മീൻകൊത്തിയുടെ പല ഉപവിഭാഗങ്ങൾക്കും വലിപ്പത്തിലും നിറത്തിലും ചെറിയ വ്യത്യങ്ങൾ കാണാറുണ്ട്.


ആഹാരരീതി



പകൽ സമയത്ത് ഇര തേടുന്ന സ്വഭാവം ഉള്ള ചെറിയ മീൻകൊത്തിയുടെ പ്രധാന ആഹാരം ചെറിയ മീനുകളാണ്. ആകെ ഭക്ഷണത്തിൻറെ 60%-67% ഭാഗം മീനുകളും 5% - 33% ഞണ്ട്, ചെമ്മീൻ തുടങ്ങിയ ജീവികളും എന്നതാണ് കണക്കാക്കിയിരിക്കുന്നത്. 


ചെറിയ മീൻകൊത്തി പൊന്മാൻ

സാധാരണയായി ജലാശയങ്ങളുടെ ഓരത്തുള്ള മരക്കൊമ്പുകളിലും മറ്റുമായി കാത്തിരിക്കുന്ന ഈ പക്ഷി വെള്ളത്തിലെ ഇരകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഇരയെ ശ്രദ്ധിച്ചിരുന്ന ശേഷം  അവസരം ഒത്തുവന്നാൽ ഇവ അതിവേഗം വെള്ളത്തിലേക്ക് ഊളിയിട്ട് അതിനെ കൊക്കിലാക്കുന്നു. സാധാരണയായി 25 സെമീ വരെ ആഴത്തിൽ ഉള്ള ഇരകളെ ഇവ ഊളിയിട്ട് പിടിക്കാറുണ്ട്. കണ്ണിനുള്ളിൽ കാണപ്പെടുന്ന ഒരു പ്രത്യേക സ്തരം  ഊളിയിടുമ്പോഴും  തുറന്നിരിക്കുന്ന കണ്ണുകളെ സംരക്ഷിക്കുന്നു. ഇരയെ കൊക്കിലാക്കിയ ശേഷം ചിറകുകൾ ഉപയോഗിച്ച് ശക്തിയായി തുഴഞ്ഞ് വെള്ളത്തിൽ നിന്ന് പുറത്ത് കടന്ന് തിരികെ കൊമ്പിലേക്ക് വന്നിരിക്കുന്നു. അല്പം വലിയ മീനാണെങ്കിൽ മീനിനെ വാലിൽ കടിച്ച് ഇരിക്കുന്ന കൊമ്പിലേക്ക് അടിച്ച് കൊന്നശേഷം തല ഭാഗം ആദ്യം എന്ന രീതിയിൽ വിഴുങ്ങുന്നു. ഇങ്ങനെ ചെയ്യുന്നത് മുള്ളുകളുള്ള മീനുകളെ എളുപ്പം വിഴുങ്ങാൻ സഹായിക്കുന്നു. വിഴുങ്ങിയ ശേഷം ദഹിക്കാത്ത എല്ല് പോലുള്ള ഭാഗങ്ങൾ ഇവ തികട്ടി തുപ്പി കളയുന്നതും കാണാം.

സ്വഭാവം


മറ്റു മീൻകൊത്തി പക്ഷികളെ പോലെ ചെറിയ മീൻകൊത്തിയും സ്വന്തം അധീനപ്രദേശം പരിപാലിക്കുന്നതിൽ ശ്രദ്ധാലുക്കൾ ആണ്. ദിവസേന സ്വന്തം ഭാരത്തിൻറെ 60% വരെ ഭാരം ഭക്ഷണം കഴിക്കേണ്ടതിൻറെ സമ്മർദം ആണിതിന് പ്രധാന കാരണം. ഇത് കാരണം ഈ പക്ഷികൾ തൻറെ അധീന മേഖല സ്വന്തം ഇണക്കിളിയിൽനിന്നും കുഞ്ഞുങ്ങളിൽ നിന്നും വരെ സംരക്ഷിക്കാൻ ശ്രമിക്കാറുണ്ട്. വർഷത്തിൽ ഭൂരിഭാഗം സമയവും തൻറെ അധീനമേഖലയിൽ ഇവ ഒറ്റക്കാണ് കഴിയുന്നത്. ഈ പ്രദേശത്തേക്ക് മറ്റ് ചെറിയ മീൻകൊത്തി പക്ഷി എത്തിയാൽ ഇരു പക്ഷികളും അല്പം അകലെ ആയി ഇരിക്കും. അൽപസമയം പരസ്പരം കൊക്കും ശരീരവും കാട്ടി ഭയപ്പെടുത്തി അകറ്റാൻ ശ്രമിക്കും. ഇതും ഫലിച്ചില്ലെങ്കിൽ പരസ്പരം ഏറ്റുമുട്ടുന്ന അവസരങ്ങളും ഉണ്ടാകാറുണ്ട്. വിജയിക്കുന്ന പക്ഷി ആ പ്രദേശം തന്റെ അധീന മേഖല ആക്കിമാറ്റും.

ചെറിയ മീൻകൊത്തി പക്ഷികളുടെ ചിറകടി അതിവേഗതയിൽ ഉള്ളതാണ്.ആ സമയത്ത് ഇവയുടെ ചിറകുകൾ മങ്ങി മാത്രമേ കാണുകയുള്ളു. മണിക്കൂറിൽ 40 കിമീ  വരെ വേഗതയിൽ ഇവ പറക്കും. പുള്ളി മീൻകൊത്തിയുടെ പോലെ ആവില്ലെങ്കിലും ഇവയ്ക്കും പറക്കുന്നതിനിടയിൽ ഒരിടത്ത് തന്നെ ചിറകടിച്ച് വായുവിൽ നിൽക്കാൻ പറ്റും.

നല്ല കാഴ്ച ശക്തിയുള്ള ഈ പക്ഷികൾക്ക് ജലോപരിതലത്തിൽ പ്രകാശത്തിൻറെ പ്രതിഫലനം കൊണ്ടുള്ള ബുദ്ധിമുട്ടിനെ മറികടക്കാൻ കഴിവുണ്ട്. ജലത്തിലെ പ്രകാശത്തിന് സംഭവിക്കുന്ന വളയലിനെ കണക്കിലെടുത്ത് ഇരയുടെ സ്ഥാനം കൃത്യമായി തീരുമാനിക്കാൻ ഈ പക്ഷികൾക്ക് കഴിയും.  

ശബ്ദത്തിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്ന പൊന്മാൻ പക്ഷികൾ തുടർച്ചയായ "ചീ... ചീ..." ശബ്ദം പുറപ്പെടുവിക്കുന്നു. വിവിധ അവസരങ്ങളിൽ വിവിധ ആവൃത്തിയിലും രീതിയിലും ഉള്ള ശബ്ദം ഉണ്ടാക്കുന്നു.

ചെറിയ മീൻകൊത്തിയുടെ ശബ്ദം.

പ്രജനനം


നവംബർ മുതൽ ജൂൺ വരെയാണ് ചെറിയ മീൻകൊത്തിയുടെ പ്രജനനകാലം. അത് വരെ ഒറ്റയ്ക്ക് തൻറെ അധീനമേഖലയിൽ  ജീവിക്കുന്ന ഈ പക്ഷി പ്രജനനകാലം ആകുന്നതോടെ ഇണയെ സ്വീകരിക്കുന്നു എങ്കിലും ഇരു പക്ഷികളും അടുത്തടുത്തതായി സ്വന്തം അധീനമേഖലകൾ തെരഞ്ഞെടുക്കുന്നു.

ആൺപക്ഷിയാണ് പ്രണയാഭ്യർത്ഥനയുമായി പെൺപക്ഷിയെ പിന്തുടരുകയും തുടർച്ചയായി ഉറക്കെ വിളിക്കുകയും ചെയ്യുന്നത്. ഇതിൻറെ ഭാഗമായി ആൺപക്ഷി പെൺപക്ഷിക്ക് ഭക്ഷണമായി മീനുകളെ കൊണ്ടുകൊടുക്കയും ചെയ്യും. ഓരോ പ്രജനനകാലത്തും ഒരു പുതിയ ഇണയെ സ്വീകരിക്കുന്നതാണ് പതിവ്.

മാളങ്ങൾ  പോലെ ഉള്ള കൂടുണ്ടാക്കുന്നത് സാധാരണയായി ജലാശയങ്ങൾക്കടുത്ത് മൺതിട്ടകളിലാണ്. ആൺകിളിയും പെൺകിളിയും ഒരുമിച്ചാണ് മണ്ണിൽ കുഴിച്ച് കൂടുണ്ടാക്കുന്നത്. കൊക്ക് കൊണ്ട് മണ്ണിൽ കുഴിക്കുകയും കാലുകൊണ്ട് ആ മണ്ണ് തള്ളി പുറത്ത് കളയുകയും ചെയ്യുന്നു. നേരെ അല്പം താഴേക്ക് നീളുന്ന മാളത്തിന് 60 മുതൽ 90 സെമീ വരെ നീളം കാണും. മാളം അവസാനിക്കുന്നത് ഒരു അറയിലാണ്.

ചെറിയ മീൻകൊത്തി പൊന്മാൻ


ഒരു പ്രജനനകാലത്ത് ഒന്നിലധികം തവണ കുഞ്ഞുങ്ങളെ വിരിയിക്കാറുണ്ട്. ഒരു തവണ സാധാരണയായി 6 മുതൽ 7 വരെ മുട്ടകൾ ഇടാറുണ്ട്. പകൽ നേരം ആൺകിളിയും പെൺകിളിയും അടയിരിക്കുമെങ്കിലും രാത്രി പെൺകിളിയാണ് ഇത് ചെയ്യുന്നത്. 19 മുതൽ 20 ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ 24 ദിവസങ്ങൾ വരെ കൂട്ടിനുള്ളിൽ കഴിയും. അതിനുശേഷം മാളത്തിൻറെ കവാടത്തിൽ വന്ന തീറ്റക്കായി കാക്കും. പരമാവധി 27 ദിവസങ്ങൾ കൊണ്ട് പറക്കാൻ തുടങ്ങും. ആൺ പെൺ കിളികൾ ഒന്നിച്ചാണ് കുഞ്ഞുങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങളും വിസർജ്യവും ചേർന്ന് കൂടിൻറെ ഉൾവശം വൃത്തിഹീനമായിരിക്കും. കൂട്ടിൽ ഉള്ള കുഞ്ഞുങ്ങൾ പാമ്പുകൾ ഉൾപ്പെടെ ഉള്ള ജീവികളുടെ ഇരയാകാറുണ്ട്. പക്ഷെ പൊന്മാൻ പക്ഷികൾ വളരെ ശക്തമായി ചെറുത്ത് കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിക്കും. 


പറക്കലിൻറെ ആദ്യകാലഘട്ടം ഇവയെ സംബന്ധിച്ചിടത്തോളം വളരെ അപകടം നിറഞ്ഞതാണ്. കൂട് വിട്ട് നാല് ദിവസം കഴിയുമ്പോൾ തന്നെ വെള്ളത്തിൽ ഊളിയിട്ട് മീൻ പിടിക്കാൻ ശ്രമിക്കും. പല കുഞ്ഞുങ്ങളും ഈ ശ്രമത്തിൽ കൊല്ലപ്പെടാറുണ്ട്. പല കുഞ്ഞുങ്ങളും  തങ്ങളുടെ മാതാപിതാക്കളുടെ അധീനമേഖലയിൽ നിന്നും പുറത്തതാകുമ്പോഴേക്ക് സ്വന്തമായി മീൻ പിടിക്കാൻ ശേഷി നേടിയിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ പറക്കമുറ്റി കൂട് വിടുന്ന കുഞ്ഞുങ്ങളിൽ പകുതി പോലും ഒരാഴ്ചക്കപ്പുറം കടന്നേക്കില്ല.

വളരെ കുറച്ചു പക്ഷികൾ മാത്രമേ ഒന്നിലധികം പ്രജനനകാലത്തേക്ക് ജീവിക്കാറുള്ളൂ. ചെറിയ മീൻകൊത്തിയുടെ ശരാശരി ആയുസ് 7 വർഷം ആണ്.

ആവാസമേഖല


ചെറിയ മീൻകൊത്തി പക്ഷികളെ കായലുകൾ, കുളങ്ങൾ, നദികൾ, അരുവികൾ, ചതുപ്പ് തുടങ്ങിയവയുടെ പരിസരങ്ങളിൽ കാണാം. സമുദ്രനിരപ്പിൽ നിന്ന് 200 മീറ്റർ വരെ ഉള്ള പ്രദേശങ്ങളിൽ ആണ് ഇവയെ കണ്ടുവരുന്നത്. കുത്തൊഴുക്കില്ലാത്ത മേഖലകളും കണ്ടൽ പ്രദേശങ്ങളും ആണിവയ്ക്ക് പ്രിയം. പൊന്മാൻ പക്ഷികളെ ഒരു ജലാശയത്തിന് സമീപം സ്ഥിരമായി കാണുന്നത് അവിടെ ഉള്ള വെള്ളത്തിൻറെ മികച്ച  ഗുണം കാണിക്കുന്നു എന്ന് പറയാറുണ്ട്.

60 ഡിഗ്രി അക്ഷാംശരേഖാ പ്രദേശത്തിന് തെക്കായി വരുന്ന മേഖലകളിലാണ് പല ഉപവിഭാഗങ്ങളിലായി ഈ പക്ഷിയെ കാണുന്നത്. യൂറോപ്പ്, ഏഷ്യ, സഹാറയ്ക്ക് വടക്കുള്ള ആഫ്രിക്ക എന്നിവിടങ്ങളിൽ ഇവ ജീവിക്കുന്നു. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ ഇവ പ്രജനനം നടത്തുന്നവയാണെങ്കിലും ആഫ്രിക്കയിൽ പ്രധാനമായും തണുപ്പ് കാലത്ത് ദേശാടനം ചെയ്ത എത്തുന്നവയാണ്. ജലം ഉറഞ്ഞ് കട്ടയാകുന്ന അത്യുത്തര മേഖലകളിൽ ഈ പക്ഷികൾ തെക്ക് ദിശയിൽ മീൻ പിടിക്കാൻ പാകത്തിലുള്ള ജലാശയങ്ങൾ തേടി ദേശാടനം നടത്താറുണ്ട്. 3000 കിലോമീറ്റർ വരെ ദേശാടനം ചെയ്യുന്ന സൈബീരിയൻ പൊന്മാനുകൾ ഉണ്ട്.


ചെറിയ മീൻകൊത്തി പക്ഷികൾ 7 ഉപവിഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്. വിവിധ ഉപവിഭാഗങ്ങളിൽ ഇവയുടെ നിറത്തിനും വലുപ്പത്തിനും വ്യത്യാസങ്ങൾ കണ്ടുവരാറുണ്ട്.

കേരളത്തിൽ കാണുന്നത്. A. a. taprobana എന്ന ഉപവിഭാഗം ആണ്. ഇവ ഗോദാവരിക്ക് തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. 


A. a. bengalensis എന്ന ഉപവിഭാഗം മധ്യ ഇന്ത്യ, കിഴക്ക്, തെക്ക് കിഴക്കൻ ഏഷ്യ, കിഴക്ക്, തെക്കൻ ചൈന, വടക്ക്, തെക്ക് കിഴക്കൻ സൈബീരിയ, മംഗോളിയ, ജപ്പാൻ, ഫിലിപൈൻസ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

A. a. ispida എന്ന ഉപവിഭാഗം നോർവെ, ബ്രിട്ടൻ, സ്‌പെയിനിൻറെ ചില ഭാഗങ്ങൾ, തെക്കൻ പോർട്ടുഗൽ  മുതൽ കിഴക്കോട്ട് പടിഞ്ഞാറൻ റഷ്യ, റുമാനിയ വരെയും വടക്കൻ ആഫ്രിക്ക, സൈപ്രസ്, ഇറാഖ് എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഈജിപ്ത്, സുഡാൻ, വടക്ക് പടിഞ്ഞാറൻ ആഫ്രിക്ക, സ്‌പെയിൻ മുതൽ ബൾഗേറിയ വരെയും അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, വടക്ക് പടിഞ്ഞാറൻ ഇന്ത്യ, വടക്ക്, മധ്യ സൈബീരിയ മുതൽ വടക്ക് പടിഞ്ഞാറൻ ചൈന വരെയും A. a. atthis  എന്ന ഉപവിഭാഗം കാണപ്പെടുന്നു. A. a. floresiana എന്ന  ഉപവിഭാഗം ഇന്തോനേഷ്യയിൽ ബാലി മുതൽ തിമൂർ വരെയും കാണുന്നു. A. a. hispidoides പടിഞ്ഞാറൻ പാപ്പുവൻ ദ്വീപിലും ന്യൂഗിനിയയിലും കണ്ടുവരുന്നു. A. a. salomonensis എന്ന ഉപവിഭാഗത്തെ സോളമൻ ദ്വീപിൽ കാണപ്പെടുന്നു.


ഇവ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ ഗണത്തിൽ പെടുന്നുവയല്ലെങ്കിലും എണ്ണത്തിൽ വർഷങ്ങൾ തമ്മിൽ വ്യത്യാസങ്ങൾ കണ്ടുവരാറുണ്ട്. 

മറ്റ് ഭാഷകളിൽ 


Albanian: Bilbil uji, Bilbili i ujit, Bilbili peshkatar
Arabic: السّماك الاعتيادي, السمّاك الأخضر الشائع, القِرِلَّى, القِرِلَّى سكيكينة, سكيكينة
Armenian: Երկնագույն Ալկիոն
Asturian: Verderríos
Azerbaijani: Adi balıqçıl, Uzunqanad
Basque: Blauet, Martin arrantzale, Martin arrantzalea
Belarusian: Зiмародак, Звычайны зiмародак, Звычайны зімародак
Bengali: পাতি মাছরাঙা
Bhojpuri: मछरेंगा
Breton: An diredig sant Gwennole, Evn-glas, Labous-sant-Nikolaz, Labous-sant-Wennole, Moualc'h-arc'hant
Bulgarian: Земеродно рибарче, Зимеродно рибарче, Обикновено земеродно рибарче
Catalan: Arner, Blauet, Blauet comú, Falcia
Cebuano: uwak-bata
Chinese (Taiwan): 翠鳥, 翠鸟
Chinese: 信天缘, 天狗, 小翠鱼狗, 小翠鸟
Cornish: Pyscajor an Myghtern
Croatian: Vodomar, Vodomar ribar
Czech: Lednáček obecný, Lednácek rícní, ledòáèek øíèní
Danish: Isfugl
Dutch: IJsvogel
Esperanto: alciono
Estonian: Jäälind, lõuna-jäälind
Faroese: Ísfuglur, Kyrrfuglur
Finnish: Kuningaskalastaja
French: Martin-pêcheur, Martin-pêcheur d’Europe
Gaelic: Biorra-Crùidein
Galician: Birrio, Blauet, Picapeixe
Georgian: ალკუნი, სწრაფი, ჩქარი
German: Eisvogel
Greek (Cypriot): Αλκυώνη
Greek: (Ευρωπαϊκή) Αλκυόνη, Αλκυόνα, Αλκυώνη
Hebrew: שלדג גמד, שלדג גמדי, שלדגון שלדג גמדי
Hungarian: Jégmadár
Icelandic: Bláþyrill
Indonesian: Burung Raja-udang Erasia, Idjowelanda, Idju-idju walanda, Raja udang sungai, Rajaudang Erasia, Raja-udang Erasia
Irish: Cruidín, Iscaire cóirneach, Murlach
Italian: Martin pescatore, Martin pescatore comune, Martin pescatore eurasiatico
Japanese (Kanji): 川蝉, 翡翠, 魚狗, 鴗
Japanese: カワセミ, ショウビン, ソニ, ソニドリ, ヒスイ
Kazakh: Зымыран
Khakas: Кöк обаа
Korean: 물총새
Latvian: Zivjdzenītis, Zivju dzenītis
Lithuanian: Paprastasis tulžys, Tulžys, Žuvinininkėlis
Luxembourgish: Äisvull
Macedonian: Рибарче
Malay: Burung Pekaka Cit-cit, Burung Pekaka Cit-cit Kecil, Burung Raja Udang, Raja Udang, Tagait
Maltese: Ghasfur ta' San Martin, Għasfur ta' San Martin
Manx: Eeasteyr beg ny hawin, Ushag Awiney
Moldavian: Pescăraș albastru
Mongolian (Bichig): ᠨᠣᠮᠢᠠ ᠱᠣᠬᠰᠢᠷ
Mongolian (Bichig, Inner Mongolia): ᠨᠣᠬᠠᠢ ᠱᠣᠬᠰᠢᠷ
Mongolian (Cyrillic, Inner Mongolia): Хөгц
Mongolian: Номин шогшир, Нохой шогшор
Montenegrin: vodomar
Nepal: सानो माटीकोरे
Norwegian Nynorsk: Isfugl
Norwegian: Isfugl, Kongsfisker
Persian: ماهی‌خورک کوچک
Portuguese (Portugal): Guarda-rios
Portuguese: guarda rios comum, Guarda-rios, Guarda-rios-comum, Martim-pescador
Romanian: Pescăraş albastru
Romansh: Pestgaderin
Russian: Голубой зимородок, Зимородок, Зимородок обыкновенный
Sardinian: Aciufa aciufa
Scots: Biorra cruidein
Serbian: Водомар
Shor: Қарлық
Slovak: Rybárik obyčajný, Rybárik riečny
Slovenian: vodomec
Spanish (Spain): Martín Pescador Común
Spanish: Martín Pescador, Martín pescador común, Martín Pescador de Eurasia
Swahili: Mbayuwayu
Swedish: Kungsfiskare
Tamil:சிறு நீல மீன்கொத்தி
Thai: นกกระเต็นน้อย, นกกระเต็นน้อยธรรมดา, นกกะเต็นน้อยธรรมดา
Turkish: Dere Kuşu, Yalı çapkını, Yalıçapkını, yalyçapkyny, Зымыран
Turkmen: Zaply
Tuvinian: Көк шиижек
Ukrainian: Голуба рибалочка, Голубий рибалочка, Рибалочка , Рибалочка блакитний
Valencian: Falcia
Vietnamese: Bồng chanh, Chài chài, Chim bói cá sông, Chim Bồng chanh, Chim Chinh chinh
Welsh: Glas y dorlan, Glas y geulan, Pysgotwr











No comments:

Post a Comment

കഴിഞ്ഞ 30 ദിവസങ്ങളിൽ കൂടുതൽ വായിക്കപ്പെട്ടവ...