Red-Wattled Lapwing | |||
ശാസ്ത്രീയ നാമം | Vanellus indicus |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Charadriformes | ||
കുടുംബം | Charad riidae | ||
ജനുസ്സ് | Vanellus | ||
വർഗ്ഗം | V. indicus | ||
ഉപ വർഗ്ഗം | V. i. indicus |
ശരീരഘടന
ചെങ്കണ്ണി തിത്തിരി പക്ഷികളെ ഇവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ മുഖത്തെ ചുവപ്പ് നിറം കൊണ്ട് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. എങ്കിലും പേരിൽ പറയുന്ന ചുവപ്പ് കണ്ണിനല്ല മറിച്ച് കണ്ണിനു ചുറ്റുമുള്ള പുരികം പോലെ ഉള്ള ഭാഗത്തിനാണ്.
ഈ പക്ഷികൾക്ക് 32 - 35 സെ.മീ. വരെ നീളവും ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 80 - 85 സെ.മീ. വരെയും 180 - 230 ഗ്രാം വരെ ഭാരവും കാണുന്നു. കൊക്കിന് 3 മുതൽ 3.5 സെ.മീ. വരെ നീളം കാണും. കാൽ മുട്ടിന് താഴേക്ക് പാദം വരെ 7 മുതൽ 8 സെ.മീ. വരെ നീളമുണ്ടാകും. വാലിന് 10 സെ.മീ. മുതൽ 13 സെ.മീ. വരെ നീളമുണ്ടാകും.
തലയുടെ മുകൾ ഭാഗത്തും മുഖത്തും കഴുത്തിൻറെ മുൻ ഭാഗത്തും പിൻ ഭാഗത്തും നെഞ്ചിനും നല്ല കറുപ്പ് നിറമാണ്. കണ്ണിന് ചുവപ്പ് കലർന്ന തവിട്ട് നിറമായിരിക്കും. മുഖത്ത് കണ്ണിനു ചുറ്റും ചുവപ്പ് നിറത്തിലുള്ള വളയം കാണാം. ഇതിൽ നിന്ന് പുരികം പോലെ ഒരു ഭാഗം കൊക്കിലേക്ക് നീളുന്നു എങ്കിലും ഇത് കൊക്കിന് മുട്ടുന്നില്ല. ഇരുവശത്ത് നിന്ന് വരുന്നവ തമ്മിലും മുട്ടുന്നില്ല. കൊക്കിൻറെ അറ്റത്ത് കറുപ്പ് നിറമാണെങ്കിലും മുഖത്ത് ചേരുന്ന ഭാഗം മുതൽ നാസാദ്വാരങ്ങൾ വരെ കൊക്ക് കണ്ണിൻറെ പുരികത്തിൻറെ അതേ ചുവപ്പ് നിറമാണ്. മേൽക്കൊക്കിൽ ഒരു വിടവു കണക്കെയാണ് നാസാദ്വാരം.
കഴുത്തിൻറെ ഇരുവശങ്ങളിൽ നിന്നും വെള്ള നിറത്തിലുള്ള ഒരു പട്ട താഴേക്ക് നീണ്ട് പോകുന്നു. നെഞ്ചിൻറെ താഴ് ഭാഗം മുതൽ വയറ് മുഴുവനായും ഈ വെള്ള നിറം കാണാം. ഇത് വാലിൻറെ അറ്റം വരെ നീളും. പുറം ഭാഗത്തും ചിറകുകളും പിച്ചള നിറമാണ്. ഈ പക്ഷി പറക്കുമ്പോൾ വയറ് മുതൽ ചിറകുകൾക്കുൾഭാഗം വരെ ഏതാണ്ട് പൂർണമായും വെള്ളനിറമായിരിക്കും. ചിറകുകളുടെ അരികുകളിൽ കറുപ്പ് നിറം കാണാം. വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട ഉണ്ട്. അഗ്രം വെളുപ്പ് നിറമാണ്. നീണ്ട മെലിഞ്ഞ കാലുകൾക്ക് മഞ്ഞ നിറമാണ്. മൂന്ന് നീളമുള്ള വിരലുകളിൽ കറുപ്പ് നിറത്തിലുള്ള നഖം കാണാം. കൂടാതെ ഒരു ചെറിയ പിൻ വിരൽ ഉണ്ടാകും.
ആൺ പെൺ പക്ഷികൾ തമ്മിൽ പ്രകടമായ വ്യത്യാസമില്ല. ആൺ പക്ഷികൾക്ക് അല്പം വലിപ്പക്കൂടുതൽ കാണും. അവയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം പെൺ പക്ഷിക്കുള്ളതിനേക്കാൾ 5% വരെ മാത്രം അധികം ഉണ്ടാകും.
പ്രായപൂർത്തിയെത്താത്ത ചെങ്കണ്ണി തിത്തിരി പക്ഷികൾക്ക് മുതിർന്നവയെ അപേക്ഷിച്ച് മങ്ങിയ നിറമായിരിക്കും. മുഖത്തെ ചുവന്ന പുരികം അത്ര തെളിഞ്ഞ് കാണില്ല. മുഖത്തും താടിക്കും കൊക്കിന് താഴ്ഭാഗത്തും ചാരനിറം കലർന്ന വെളുപ്പായിരിക്കും.
മഞ്ഞക്കണ്ണി തിത്തിരി എന്ന പക്ഷി ഇവരുടെ അടുത്ത ബന്ധുക്കളാണ്.
സ്വഭാവം
ചെങ്കണ്ണി തിത്തിരി പക്ഷികൾ നിലത്ത് നടന്ന് ഇര തേടുന്ന പക്ഷികളാണ്. മറ്റു തിത്തിരി പക്ഷികളെ പോലെ ഇവയ്ക്കും മരക്കൊമ്പിൽ ഇരിക്കുന്ന സ്വഭാവമില്ല. മിക്കവാറും രണ്ടോ മൂന്നോ പക്ഷികൾ ഒന്നിച്ചാണ് കാണപ്പെടുക. പ്രജനനകാലം അല്ലെങ്കിൽ 20 മുതൽ 200 വരെയുള്ള വലിയ കൂട്ടങ്ങൾ ആയും ഇവയെ കണ്ടേക്കാം. തറയിൽ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇടക്കിടെ കുനിഞ്ഞ് എന്തോ പെറുക്കുന്ന പോലെയാണിവയുടെ രീതി. നന്നായി നീന്താനറിയുമെങ്കിലും അധികം നീന്തുന്നതായി കാണാറില്ല. ഉയരത്തിൽ പറക്കുന്ന പക്ഷികളാണെങ്കിലും തുടർച്ചയായി അധികം ദൂരം പറക്കാറില്ല. വെള്ളം ലഭ്യമായാൽ ഇടക്ക് കുളിച്ച് തൂവലുകൾ കോതിക്കൊണ്ട് വിശ്രമിക്കുന്നത് കാണാം.
വളരെ ഉറക്കെ ഒച്ചയുണ്ടാക്കുന്ന പക്ഷികളാണിവ. പറക്കുന്നതിനിടയിലും ഓടുമ്പോഴും ഉറക്കെ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് കാണാം. രാത്രിയോ പകലോ എന്നല്ലാതെ പറക്കുമ്പോൾ ഒച്ച ഉണ്ടാക്കിക്കൊണ്ടിരിക്കും. നല്ല നിലാവുള്ള ദിവസങ്ങളിലോ പുലർച്ചെയോ ഒക്കെയാണ് രാത്രിയിൽ ഇവയുടെ ശബ്ദം കേൾക്കാറ്. ചുറ്റുപാടുകളെ പറ്റി നല്ല ശ്രദ്ധയുള്ള ഈ പക്ഷികൾ ചെറിയ അനക്കമോ ശത്രുക്കളുടെ സാന്നിധ്യമോ മനസ്സിലായാൽ ഉടനെ ഒച്ചയിട്ട് മറ്റു പക്ഷികളെയും ജീവികളെയും ജാഗരൂകരാക്കും. തമിഴ് നാട് ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ആളെക്കാട്ടി എന്ന് ഇവയുടെ ഈ സ്വഭാവം കാരണം വിളിക്കാറുണ്ടത്രെ. ഇവയുടെ ശബ്ദമാണ് മിക്കവാറും ഇന്ത്യൻ ഭാഷകളിൽ ഈ പക്ഷികളുടെ നാമകരണത്തിന് കാരണമായിരിക്കുന്നത്.
ചെങ്കണ്ണി തിത്തിരി പക്ഷിയുടെ ശബ്ദം
പ്രജനനം
മാർച്ച് മുതൽ ആഗസ്ത് വരെയാണ് ചെങ്കണ്ണി തിത്തിരിയുടെ പ്രജനന കാലം. വിവിധ പ്രദേശങ്ങളിൽ ഇതിൽ വ്യത്യാസം കാണാറുണ്ട്.
ഇണയെ ആകർഷിക്കാനായി ആൺ പക്ഷി തൂവലുകൾ വിടർത്തി ഇളക്കി കൊക്ക് മേലേക്ക് ചൂണ്ടി നിൽക്കും. തുടർന്ന് പെൺ പക്ഷിക്ക് ചുറ്റും ഓടിക്കളിക്കും. താത്പര്യം തോന്നിയാൽ പെൺ പക്ഷി ചെറിയ ശബ്ദം ആവർത്തിച്ച് പുറപ്പെടുവിച്ച് മറുപടി നൽകും. നിരവധി ആൺ പക്ഷികൾ ഒരേ സമയം ഒരു പെൺ പക്ഷിയെ ആകർഷിക്കാൻ ശ്രമിക്കാറുണ്ട്.
ഈ പക്ഷിക്ക് പ്രത്യേകിച്ച് കൂട് നിർമാണം ഒന്നുമില്ല. വെറും തറയിൽ മണ്ണോ ചരലോ ചെറുതായി ഒന്ന് നീക്കിയാൽ ഇവയ്ക്ക് മുട്ടയിടാനുള്ള സ്ഥലമായി. ഇങ്ങനെ ആണെങ്കിലും ഇവയുടെ കൂട് അത്ര എളുപ്പമൊന്നും ശത്രുക്കളുടെ ശ്രദ്ധയിൽ പെടില്ല. ചെറിയ കല്ലുകൾക്കും മറ്റ് ഉണങ്ങിയ ചുള്ളിക്കമ്പുകൾക്കും ഇടയിൽ മൂന്ന് നാല് മുട്ടകൾ വരെ ഇടും. 42 x 30 മി.മീ. വലുപ്പമുള്ള മങ്ങിയ നിറമുള്ള മുട്ടകൾക്ക് നിറയെ കടും തവിട്ട് നിറത്തിലുള്ള പുള്ളികളാണ്. ചുറ്റുപാടുകളുടെ ഇഴുകിച്ചേരുന്ന ഈ രൂപം മുട്ടകളെ ശത്രുക്കളുടെ ശ്രദ്ധയിൽ നിന്ന് ഒഴിയാൻ സഹായിക്കുന്നു. പ്രധാനമായും മെയ് ജൂൺ മാസങ്ങളിലാണ് മുട്ടയിടുന്നത്.
ഏതെങ്കിലും ജീവി കൂട്ടിനടുത്തേക്ക് വന്നാൽ ഈ പക്ഷികൾ അവയ്ക്ക് ചുറ്റും പറന്ന് ഉറക്കെ ശബ്ദം ഉണ്ടാക്കി വിരട്ടി അകറ്റാൻ ശ്രമിക്കും. ശത്രു അകലും വരെ ഇത് തുടരും. ഭയപ്പെടുത്തി അകറ്റാനാവാത്ത ശത്രുക്കളെ ഓടാൻ ബുദ്ധിമുട്ടനുഭവിക്കുന്നതായി അഭിനയിച്ച് എളുപ്പം പിടിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് കൂട്ടിൻറെ സമീപത്ത് നിന്ന് അകലേക്ക് കൊണ്ടുപോയി അപകടം ഒഴിവാക്കാറുണ്ട്. അതും പരാജയപ്പെട്ടാൽ മുകളിലേക്ക് പറന്നുയർന്ന ശേഷം അതിവേഗം താഴേക്ക് പറന്നിറങ്ങി അക്രമിയെ കൊത്തി അകറ്റാനും ശ്രമിക്കും. കടുത്ത ചൂടുള്ള ദിവസങ്ങളിൽ മുട്ടകളെ സംരക്ഷിക്കാൻ രക്ഷിതാക്കൾ അവയുടെ തൂവലുകൾ നനച്ച് കൊണ്ടുവന്ന് മുട്ടകളെ തണുപ്പിക്കാറുണ്ടത്രെ. ആൺ പെൺ പക്ഷികൾ മാറിമാറി അടയിരിക്കുകയും കൂടിനെ സംരക്ഷിക്കുകയും ചെയ്യും. ഉച്ച സമയത്തെ കൊടും ചൂടിൽ ആൺ പക്ഷി പെൺ പക്ഷിയെ മാറ്റി അടയിരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാറുണ്ട്.
ചെങ്കണ്ണി തിത്തിരി പക്ഷികളുടെ മുട്ടകളിൽ 40% എണ്ണം മാത്രമേ വിരിയാനായി അവശേഷിക്കാറുള്ളുവത്രേ. ബാക്കി മുട്ടകൾ ശത്രുക്കൾ തിന്നോ കാലികൾ ചവുട്ടിയൊ ഒക്കെ നശിച്ചുപോകാറാണ് പതിവ്. കീരി, കാക്ക, പരുന്ത്, പാമ്പുകൾ തുടങ്ങി പല ജീവികളും ഈ മുട്ടകൾ ആഹാരമാക്കാറുണ്ട്. 28 - 30 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയും. മുട്ട വിരിഞ്ഞാൽ അല്പസമയത്തിനുള്ളിൽ തന്നെ കുഞ്ഞുങ്ങൾ മാതാപിതാക്കൾക്കൊപ്പം നടക്കാൻ തുടങ്ങും.
കുഞ്ഞുങ്ങൾക്ക് തവിട്ടും കറുപ്പും കലർന്ന പുറം ഭാഗവും വെള്ള നിറത്തിലുള്ള അടിഭാഗവുമായിരിക്കും. കഴുത്തിൻറെ പുറകിൽ വെള്ള നിറമായിരിക്കും. നടക്കുമ്പോഴൊഴികെ കുഞ്ഞുങ്ങളെ അവയുടെ ചുറ്റുപാടിൽ നിന്ന് വേർതിരിച്ച് കാണാൻ വളരെ പ്രയാസകരമാണ്. അപകടഭീഷണി മണത്താൽ ഉടൻ കുഞ്ഞുങ്ങൾ നിലത്തോട് ചേർന്ന് കിടക്കുകയോ പുല്ലുകൾക്കിടയിൽ ഒളിക്കുകയോ ചെയ്യും. കടുത്ത ചൂടുള്ള ദിവസങ്ങളിൽ മുട്ടകൾ സംരക്ഷിച്ച പോലെ കുഞ്ഞുങ്ങളെയും വെള്ളം നനച്ച് ചൂടിൽ നിന്ന് രക്ഷിക്കാറുണ്ടത്രേ. മുട്ടകളെ അപേക്ഷിച്ച് കുഞ്ഞുങ്ങൾക്ക് അതിജീവന നിരക്ക് കൂടുതലാണ്. 90% ൽ അധികം കുഞ്ഞുങ്ങൾ ശൈശവം കടന്ന് ജീവിക്കാറുണ്ട്. 38 ദിവസങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾ പറക്കമുറ്റി വേറിട്ട് ജീവിക്കാൻ തുടങ്ങും. പ്രായപൂർത്തിയെത്തിയ പക്ഷികൾക്ക് സ്വാഭാവിക ശത്രുക്കൾ കുറവാണ്. 9 വർഷം വരെയാണ് ചെങ്കണ്ണി തിത്തിരി പക്ഷികളുടെ ശരാശരി ആയുർദൈർഘ്യം.
ആഹാരരീതി
ചെങ്കണ്ണി തിത്തിരി പക്ഷികൾ നിലത്ത് നടന്ന് ഇര തേടുന്ന പക്ഷികളാണ്. ഇണയ്‌ക്കൊപ്പമോ ചെറു കൂട്ടമായോ ആണ് സാധാരണയായി ഇര തേടാറുള്ളത്. പകൽ സമയത്ത് രാവിലെയും വൈകുന്നേരവും കൂടാതെ രാത്രിയിലും ഇവ ഇര തേടാറുണ്ട്. പ്രത്യേകിച്ച് നല്ല നിലാവുള്ള രാത്രികളിൽ. തറയിൽ ഓടി നടക്കുന്ന ഈ പക്ഷി കുറച്ച് ദൂരം ഓടി ഒരിടത്ത് മൂന്നുനാലു തവണ കൊത്തി വീണ്ടും തലയുയർത്തി നോക്കി ഓട്ടം തുടരും. കാലുകൾ കൊണ്ട് മണ്ണനക്കി പ്രാണികളെ പുറത്ത് ചാടിച്ച് ആഹാരമാക്കും.
മണ്ണിൽ കാണുന്ന പ്രാണികൾ, ഒച്ച്, ചെറു മീനുകൾ, മണ്ണിര, ചാണകപ്പുഴു, വിത്തുകൾ തുടങ്ങിയവയാണ് ഇവയുടെ ആഹാരം. ഈ പക്ഷികൾ മറ്റു പക്ഷികൾക്കൊപ്പം ഇരതേടുന്നതായും കാണാം.
ആവാസമേഖല
ഏതെങ്കിലും ജലാശയത്തിൻറെ സാമീപ്യമുള്ള വിശാലമായ പാടങ്ങളും പുൽമേടുകളും ഉൾപ്പടെയുള്ള തുറസ്സായ പ്രദേശങ്ങളാണ് ചെങ്കണ്ണി തിത്തിരി പക്ഷിയുടെ ആവാസമേഖല. കാട്ടുപ്രദേശങ്ങളിൽ ചതുപ്പുകളോ ജലാശയങ്ങളോ ഉള്ള പ്രദേശത്തും കാടിൻറെ അരികുകളിലും ഇവയെ കാണാം. നഗരങ്ങൾക്ക് സമീപത്തെ ചതുപ്പുകളും തൊട്ട് വനപ്രദേശങ്ങൾ വരെയും തീരപ്രദേശങ്ങൾ മുതൽ ഹിമാലയൻ മേഖലകൾ വരെയും ഇന്ത്യയിൽ ഈ പക്ഷി കാണപ്പെടുന്നു.
പ്രധാനമായും ജലാശയങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങൾ ആണ് ഈ പക്ഷിയുടെ പ്രധാന ആവാസമേഖല എങ്കിലും ഹിമാലയൻ മേഖലകളിൽ 1800 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ വരെ ഇവയെ കാണാറുണ്ടത്രെ.
ചെങ്കണ്ണി തിത്തിരി പക്ഷികൾ ദേശാടന സ്വഭാവം കാണിക്കുന്നില്ല. എങ്കിലും ഉയർന്ന പ്രദേശങ്ങളിൽ കഴിയുന്ന കൂട്ടങ്ങൾ വേനൽ കാലത്ത് സമീപത്ത് ജലലഭ്യതയുള്ള പ്രദേശങ്ങളിലേക്ക് നീങ്ങാറുണ്ട്. കൂടാതെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് തണുപ്പ് കാലത്ത് സമതലപ്രദേശങ്ങളിലേക്ക് ഇവ മാറാറുണ്ട്. കേരളത്തിൽ ഇവർ സ്ഥിരതാമസക്കാരാണ്.
പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങൾ മുതൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വരെ വിശാലമായ ഭൂഭാഗങ്ങളിൽ ചെങ്കണ്ണി തിത്തിരി പക്ഷിയെ കണ്ടുവരുന്നു. ഇന്ത്യയിൽ കാശ്മീർ മുതൽ കന്യാകുമാരി വരെയും ഗുജറാത്ത് മുതൽ ആസാം വരെയും ഈ പക്ഷികളെ കാണാം. രാജസ്ഥാനിലെ മരുപ്രദേശങ്ങളിലും ഉയർന്ന ഹിമാലയൻ മേഖലകളിലും ആണിവയെ കാണാത്തത്. പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലും ഇവയെ കാണാറില്ലത്രേ.
കൂടാതെ തുർക്കി, ഇറാഖ്, പേർഷ്യൻ ഗൾഫ്, ഇറാൻ, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ളാദേശ്, മ്യാൻമാർ, തായ്‌ലൻഡ്, മലേഷ്യ, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ചെങ്കണ്ണി തിത്തിരി പക്ഷിയെ കണ്ടുവരുന്നു.
വടക്കുകിഴക്കൻ ഭാഗങ്ങൾ ഒഴികെ കേരളം ഉൾപ്പെടെ ഉള്ള ഇന്ത്യയിലും പാകിസ്ഥാൻറെ കിഴക്കൻ ഭാഗങ്ങളിലും നേപ്പാളിലും ബംഗ്ളാദേശിലും കണ്ടുവരുന്നത് V. i. indicus എന്ന ഉപവിഭാഗം ആണ്. V. i. atronuchalis എന്ന ഉപവിഭാഗമാണ് വടക്കുകിഴക്കൻ ഇന്ത്യ മുതൽ തെക്കൻ ചൈന, തെക്ക് കിഴക്കൻ ഏഷ്യ, മലയൻ ഉപദ്വീപ്, വടക്കൻ സുമാത്ര വരെ ഉള്ള പ്രദേശങ്ങളിൽ കാണുന്നത്. ശ്രീലങ്കയിൽ V. i. lankae എന്ന ഉപവിഭാഗം കാണപ്പെടുന്നു. V. i. aigneri എന്ന ഉപവിഭാഗമാണ് തെക്കുകിഴക്കൻ തുർക്കി, പേർഷ്യൻ ഗൾഫ്, ഇറാഖ്, ഇറാൻ, പടിഞ്ഞാറൻ പാകിസ്ഥാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്നത്.
ചെങ്കണ്ണി തിത്തിരി പക്ഷികളുടെ പടിഞ്ഞാറൻ ഉപവിഭാഗത്തിൻറെ എണ്ണത്തിൽ കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഉൾപ്പടെ ഉള്ള മേഖലകളിൽ അങ്ങനെ ഒരു ഭീഷണി ഇവ നേരിടുന്നില്ല. പക്ഷെ ഇവയുടെ ആവാസമേഖലകളിൽ വരുന്ന വലിയ മാറ്റങ്ങൾ ഈ പക്ഷിയുടെ ഭാവിയിൽ ഒരു ചോദ്യചിഹ്നം ഉയർത്തുന്നുണ്ട്.
മറ്റ് ഭാഷകളിൽ
Afrikaans: Rooilelkiewiet
Arabic: الزقزاق الهندي, قطقاط أحمر اللغد
Armenian: Զարդարված կիվիվ
Assamese: বালিঘোৰা
Azerbaijani: Hindistan bəzəkli
Belarusian: Індыйская кнігаўка
Bengali: হটটিটি
Breton: Kernigell India
Bulgarian: Индийска калугерица
Catalan: Fredeluga de màscara roja
Chinese (Traditional): 紅垂麥雞
Chinese: 肉垂麦鸡
Croatian: Crvenoliki vivak
Czech: čejka černoprsá
Danish: Indisk Vibe
Dutch: Indische Kievit
Esperanto: Hinda vanelo
Estonian: sagarkiivitaja
Finnish: Kenttähyyppä
French: Vanneau indien
Frisian: Yndyske ljip
Galician: Avefría da India
German: Rotlappenkiebitz
Greek: Ινδική Καλημάνα
Gujarati: ટીટોડી
Hebrew: קיוית אדומת-משקפיים
Hindi: टिटहरी
Hungarian: bibircses bíbic
Icelandic: Hnúðvepja
Indonesian: Burung Trulek Gelambir-merah
Irish: Feadóg dheargsprochallach
Italian: Pavoncella indiana
Japanese: インドトサカゲリ
Kannada: ಕೆಂ ಟಿಟ್ಟಿಭ
Kazakh: үнді қызғышы
Kirghiz: Индистан шурулуу ызгыты
Latvian: Indijas ķīvīte
Lithuanian: Indinė pempė
Macedonian: Индиска калуѓерка
Malay: Burung Rapang Minta Duit
Marathi: टिटवी
Nepali: हुटिट्याउँ
Northern Sami: Čalbmelássaláfol
Norwegian: Brillevipe
Oriya: ତିତିରି
Persian: دیدومک
Pinyin: ròu-chuí mài-jī
Polish: czajka indyjska
Portuguese: Abibe-do-índico
Rhaeto-Romance: Vanel da l’India
Romanian: Nagâţ indian
Russian: Украшенный чибис
Sanskrit: ताम्रमुखी टिट्टिभ
Serbian: Crvenoliki vivak
Sinhalese: රත් යටිමල් කිරළා
Slovak: Cíbik laločnatý
Slovenian: indijska priba
Spanish: Avefría India
Swedish: Rödflikvipa
Tamil: சிவப்பு மூக்கு ஆள்காட்டி
Tatar: бизәкле һинд тәкәрлеге
Thai: นกกระแตแต้แว้ด
Turkish: Büyük Kızkuşu
Turkmen: bezegli bezziltik
Ukrainian: Чайка індійська
Uzbek: ҳинд қизқуши
Vietnamese: Chim Te vặt, Te vặt
Welsh: Cornchwiglen dagellgoch
After a long gap... 👍
ReplyDelete