Common iora | |||
ശാസ്ത്രീയ നാമം | Aegithina tiphia |
ശാസ്ത്രീയ വർഗ്ഗീകരണം | |||
സാമ്രാജ്യം | Animalia | ||
ഫൈലം | Chordata | ||
ക്ലാസ്സ് | Aves | ||
നിര | Passeriformes | ||
കുടുംബം | Aegithinidae | ||
ജനുസ്സ് | Aegithina | ||
വർഗ്ഗം | A. tiphia | ||
ഉപ വർഗ്ഗം | A. t. multicolor |
മരക്കൊമ്പുകളിൽ ചാടി നടന്ന് ഇരതേടുന്ന ഒരു ചെറിയ പക്ഷിയാണ് അയോറ പക്ഷി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്ക് കിഴക്കൻ ഏഷ്യയുടെ ചില പ്രദേശങ്ങളിലും കണ്ടുവരുന്ന ഇവയെ ഉറക്കെയുള്ള ചൂളം വിളി ശബ്ദവും തിളങ്ങുന്ന മഞ്ഞ നിറവും കൊണ്ട് എളുപ്പം തിരിച്ചറിയാം.
Aegithinidae എന്ന കുടുംബത്തിൽ പെട്ട അയോറ പക്ഷികൾക്ക് Common iora എന്നാണ് ഇംഗ്ലീഷിൽ പേര്. ഇവയുടെ ശാസ്ത്രീയ നാമം Aegithina tiphia എന്നാണ്.
ശരീരഘടന
സ്വഭാവം
പ്രജനനം
ജനുവരി മുതൽ ജൂലൈ മാസം വരെയാണ് തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡ മേഖലയിൽ അയോറ പക്ഷികളുടെ പ്രജനനകാലം. ഈ പക്ഷിക്ക് ഒരു സമയത്ത് ഒരു ഇണ മാത്രമേ കാണുകയുള്ളൂ.
പ്രജനന കാലത്ത് ആൺ പക്ഷികളുടെ ശരീരത്തിൽ പ്രകടമായ വ്യത്യാസങ്ങൾ രൂപപ്പെടും. തല മുതൽ പുറം ഭാഗം ഇരുണ്ട കറുപ്പ് നിറമായി മാറും. ഇണയെ ആകർഷിക്കാൻ തൂവലുകൾ വികസിപ്പിച്ചും വായുവിൽ അഭ്യാസം കാണിച്ചും ശ്രമിക്കും.
മരത്തിൻറെ ശിഖരത്തിൽ മൂന്നു നാല് ചില്ലകൾ ചേരുന്ന ഇടങ്ങളിൽ പുല്ലും നാരും ചിലന്തിവലയും മറ്റും ചേർത്തതാണ് കൂട് നിർമിക്കുന്നത്. കൂടിന് രണ്ട് മൂന്നിഞ്ച് വ്യാസം കാണും. അരിപ്പൂ ചെടിയുടെ കൊമ്പിൻറെ പുറം തൊലിയിൽ നിന്ന് കൊത്തിയെടുക്കുന്ന നാരുകൾ വെച്ചാണ് കൂടിൻറെ ഉൾഭാഗം മെനയുന്നത്.
ഒരു തവണ രണ്ട് മുതൽ നാല് മുട്ടകൾ വരെ കാണും. മുട്ടയ്ക്ക് ഇല പച്ച കലർന്ന വെള്ള നിറമായിരിക്കും. മുട്ടുകളിൽ ചെറിയ തവിട്ട് പുള്ളികൾ കാണും. ആൺ പെൺ പക്ഷികൾ മാറി മാറി അടയിരിക്കും. പ്രധാനമായും പെൺ പക്ഷി രാത്രിയും ആൺ പക്ഷി പകലും ആണ് ആടായിരിക്കുന്നതത്രെ. രണ്ടാഴ്ച കൊണ്ട് മുട്ടകൾ വിരിയും. കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കുന്നതും ആൺ പെൺ പക്ഷികൾ ഒന്നിച്ചാണ്. 4.8 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്.
പാമ്പുകൾ, ചെമ്പോത്ത്, കാക്ക തുടങ്ങിയ ജീവികൾ അയോറ പക്ഷികളുടെ മുട്ടകൾ ആഹാരമാക്കാൻ ശ്രമിക്കാറുണ്ട്.
ചെങ്കുയിൽ അയോറകളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. മുട്ട വിരിഞ്ഞ് ഈ കുയിൽ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നതും അയോറകൾ തന്നെയാണ്. തങ്ങളേക്കാൾ രണ്ട് മൂന്നിരട്ടി വലിപ്പമുള്ള കുയിൽ കുഞ്ഞിനെ തീറ്റ കൊടുത്ത് കൊണ്ട് വീണ്ടും ഇര തേടി മരക്കൊമ്പുകളിൽ ചാടി നടക്കുന്ന ഈ കുഞ്ഞൻ പക്ഷികളെ നാട്ടിൻ പുറങ്ങളിൽ കാണാം.
ആഹാരരീതി
ഇടതൂർന്ന ഇലകളുള്ള മരക്കൊമ്പുകളിൽ ചാടി നടന്ന ഇര തേടുന്ന രീതിയാണ് അയോറ പക്ഷികൾക്ക്. നിറയെ ഇലകളുള്ള മാവ് പ്ലാവ് തുടങ്ങിയ മരങ്ങളിൽ ചാടി നടക്കുന്ന ഈ പക്ഷികളെ ഗ്രാമങ്ങളിൽ കാണാം. പ്രാണികൾക്കായി ഇവ മരക്കൊമ്പിൽ തലകീഴായും തിരയുന്നത് അപൂർവമായി കാണാറുണ്ട്.
ചിലന്തികൾ, പുൽച്ചാടികൾ, ചീവീടുകൾ, തുമ്പികൾ, ശലഭങ്ങൾ, തൊഴുകൈയ്യൻ പ്രാണികൾ, പുഴുക്കൾ, വിവിധതരം ലാർവകൾ, ചിതൽ, ഉറുമ്പ്, തുടങ്ങിയവയൊക്കെ ഈ പക്ഷികൾ ആഹാരമാക്കാറുണ്ട്. മരക്കൊമ്പുകളിലും ഇലകളിലും നിന്ന് കൊത്തിത്തിന്നുന്നതിന് പുറമെ വളരെ അപൂർവമായി പറക്കുന്ന പ്രാണികളെയും ഇവ പിടിക്കാറുണ്ട്.
ആവാസമേഖല
വളരെ അധികം നിബിഡമല്ലാത്ത കാടുകളിലും കാടുകളുടെ പരിസരങ്ങളിലും ഗ്രാമങ്ങളിലും ആണ് അയോറ പക്ഷിയെ സാധാരണ കണ്ടുവരുന്നത്. എന്നാൽ ഇവ അതിനിബിഡ വനങ്ങൾ ഒഴിവാക്കാറാണ് പതിവ്.
തെക്ക്, തെക്ക് കിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ ഉപോഷ്ണമേഖല പ്രദേശങ്ങളിലെ നിത്യഹരിത വനങ്ങൾ, കണ്ടൽ വനങ്ങൾ, വനങ്ങൾക്ക് സമീപത്തെ വൃക്ഷങ്ങൾ ധാരാളമുള്ള ഗ്രാമപ്രദേശങ്ങൾ, തുടങ്ങിയ പ്രദേശങ്ങളാണ് അയോറ പക്ഷികളുടെ സ്വാഭാവിക ആവാസമേഖലകൾ.
സമുദ്ര നിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരമുള്ള ഉഷ്ണമേഖലാ ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ പക്ഷിയെ കണ്ടുവരാറുണ്ട്.
അയോറ പക്ഷികൾ ദേശാടന സ്വഭാവം കാണിക്കുന്നവയല്ല. ഭക്ഷണത്തിൻറെ ലഭ്യത, കാലാവസ്ഥ എന്നിവയ്ക്കനുസരിച്ച് ചെറിയ യാത്രകൾ നടത്താറുണ്ടെന്ന് മാത്രം.
ഇന്ത്യയിൽ വടക്ക് പടിഞ്ഞാറൻ മരുപ്രദേശങ്ങളും ഉയർന്ന ഹിമാലയൻ പ്രദേശങ്ങളും ഒഴികെ മിക്കവാറും ഭാഗങ്ങളിൽ അയോറ പക്ഷികളെ കാണാം. പാകിസ്ഥാൻ, ശ്രീലങ്ക,നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമാർ, തായ്ലൻഡ്, ലാവോസ്, കമ്പോഡിയ, വിയറ്റ്നാം, തെക്കൻ ചൈനയിലെ യുനാൻ, മലേഷ്യ, സിംഗപ്പൂർ, ബ്രൂണെയ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഈ പക്ഷിയുടെ വിവിധ ഉപവിഭാഗങ്ങൾ കണ്ടുവരുന്നുണ്ട്.
A. t. multicolor എന്ന ഉപവിഭാഗമാണ് കേരളത്തിൽ കാണപ്പെടുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, കർണാടകം, തമിഴ്നാട് തുടങ്ങി തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലും ഈ ഉപവിഭാഗം കാണപ്പെടുന്നു. A. t. tiphia എന്ന ഉപവിഭാഗം പഞ്ചാബ് മുതൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ വരെ ഇന്ത്യയിലെ ഹിമാലയൻ സമീപ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, പടിഞ്ഞാറൻ മ്യാൻമാർ എന്നിവിടങ്ങളിലും കാണപ്പെടുന്നു. മറ്റൊരു ഉപവിഭാഗമായ A. t. septentrionalis വടക്ക് പടിഞ്ഞാറൻ ഹിമാലയ പ്രദേശങ്ങളായ ഹിമാചൽ പ്രദേശിലും പഞ്ചാബിലും കാണപ്പെടുന്നു. A. t. humei എന്ന ഉപവിഭാഗമാണ് കിഴക്കൻ രാജസ്ഥാൻ മുതൽ പശ്ചിമ ബംഗാൾ വരെയുള്ള മദ്ധ്യ ഇന്ത്യൻ ഭൂഭാഗത്ത് കണ്ടുവരുന്നു.
കിഴക്കൻ മ്യാൻമാർ മുതൽ വടക്ക്, മദ്ധ്യ തായ്ലൻഡ്, വടക്കൻ ലാവോസ്, വടക്കൻ വിയറ്റ്നാം, തെക്കൻ ചൈനയിലെ യുനാൻ എന്നിവിടങ്ങളിൽ A. t. philipi എന്ന ഉപവിഭാഗം കാണപ്പെടുന്നു. വടക്കൻ മ്യാന്മറിൽ കാണപ്പെടുന്നത് A. t. deignani എന്ന ഉപവിഭാഗമാണ്. A. t. horizoptera എന്ന ഉപവിഭാഗം തെക്കൻ മ്യാൻമർ, മദ്ധ്യ തെക്കൻ തായ്ലൻഡ്, മലേഷ്യൻ ഉപഭൂഖണ്ഡം, സിംഗപ്പൂർ, ഇന്തോനേഷ്യയിലെ സുമാത്ര എന്നിവിടങ്ങളിൽ കാണപ്പെടുന്നു. തെക്ക് കിഴക്കൻ തായ്ലൻഡ്, കമ്പോഡിയ, തെക്കൻ ലാവോസ്, തെക്കൻ വിയറ്റ്നാം എന്നിവിടങ്ങളിൽ A. t. cambodiana എന്ന ഉപവിഭാഗം കാണപ്പെടുന്നു. A. t. aequanimis ഫിലിപ്പൈൻസിൽ പലാവൻ, വടക്കൻ ബോർണിയോയിലെ ബ്രൂണെയ്, മലേഷ്യൻ ഭൂഭാഗം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. തെക്കൻ ബോർണിയോയിലെ ഇന്തോനേഷ്യൻ ഭൂഭാഗത്ത് കാണപ്പെടുന്നത് A. t. viridis എന്ന ഉപവിഭാഗം ആണ്. A. t. scapularis എന്ന ഉപവിഭാഗമാണ് ഇന്തോനേഷ്യയിലെ ജാവയിലും ബാലിയിലും കാണപ്പെടുന്നത്.
അയോറ പക്ഷികൾ വംശനാശ ഭീഷണി നേരിടുന്നതായി രേഖപ്പെടുത്തിയിട്ടില്ല.
Interesting ....
ReplyDelete👍🏻
Delete